ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ പിജി പ്രവേശനപരീക്ഷ സിയുഇടി–പിജിയിൽ ഇക്കൊല്ലം പങ്കുചേരുന്നതു 176 സർവകലാശാലകൾ.പരീക്ഷയ്ക്കു മേയ് 5നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാനും സാധിക്കും. നിലവിൽ റജിസ്ട്രേഷൻ നടത്തിയവർക്കു കൂടുതൽ വിഷയങ്ങളും സ്ഥാപനങ്ങളും ഉൾപ്പെടുത്താനും സാധിക്കും. 

Read Also : പിന്നാക്ക വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി

അതേസമയം ഒരു വിദ്യാർഥി ഒരു തവണ മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഒന്നിലധികം അപേക്ഷ സമർപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അയോഗ്യത കൽപിക്കുമെന്നും പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വ്യക്തമാക്കി. അപേക്ഷയിലെ പിഴവുകൾ പരിഹരിക്കാനുള്ള വിൻഡോ മേയ് 6 മുതൽ 8 വരെ ലഭ്യമാക്കും. പരീക്ഷ ജൂൺ ആദ്യമായിരിക്കുമെന്നാണു വിവരം. https://cuet.nta.nic.in/

 

Content Summary : CUET PG 2023: 176 universities participating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com