ADVERTISEMENT

ന്യൂഡൽഹി ∙ ജി20 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി (നീറ്റ് എസ്എസ്) പ്രവേശനപരീക്ഷ 29,30 തീയതികളിൽ നടക്കും. 9,10 തീയതികളിൽ നടത്താനിരുന്ന പരീക്ഷ ഡൽഹിയിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്താണു മാറ്റിവച്ചത്. 

Read Also : എൻസിഇആർടി ഇനി കൽപിത സർവകലാശാല

മെഡിക്കൽ ഗ്രൂപ്പ് പരീക്ഷ 29നു രാവിലെ 9 മുതൽ 11.30 വരെ നടക്കും. ഉച്ചകഴിഞ്ഞു 2 മുതൽ 4.30 വരെ 8 ഗ്രൂപ്പുകളിലെ പരീക്ഷ നടക്കും. ഇഎൻടി ഗ്രൂപ്പ് ഉൾപ്പെടെയുള്ളവ 30നു രാവിലെ 9 മുതൽ നടക്കും.

 

അപേക്ഷകർ നൽകിയ വിവരങ്ങളിൽ എഡിറ്റിങ് അവസരം 5നു രാത്രി 11.55 വരെ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 26 മുതൽ 28 വരെ ലഭ്യമാക്കിയ എഡിറ്റിങ് സൗകര്യം ഉപയോഗിക്കാത്തവർക്ക് ഈ അവസരം ഉപയോഗിക്കാം.

 

Content Summary : NEET SS 2023 revised schedule released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com