ADVERTISEMENT

കുട്ടികളുടെ വിദ്യാഭ്യാസം സാമ്പത്തികമായി മാതാപിതാക്കളിൽ വലിയൊരു ബാധ്യതയാണ് സൃഷ്ടിക്കുന്നത്. വിദ്യാർഥികളെ അവരുടെ ആഗ്രഹത്തിനൊത്ത് വിദേശ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കാനും അതിനോടനുബന്ധിച്ച് വരുന്ന ചിലവുകളും ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്. നാട്ടിൽ നിന്നുകൊണ്ട് തന്നെ വിദേശ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ നേടാൻ സാധിക്കുന്ന കോഴ്സുകൾ ഇന്ന് ലഭ്യമാണ്. ഇതനുസരിച്ച് ആദ്യ രണ്ടു വർഷം കേരളത്തിലും മൂന്നാം വർഷം യുകെയിലും അല്ലെങ്കിൽ ഒരു വർഷം കേരളത്തിലും രണ്ടാം വർഷം ദുബായിലും മൂന്നാം വർഷം യുകെയിലും പഠിച്ച് പഠനം പൂർത്തിയാക്കാനും അവിടെത്തന്നെ ജോലി ലഭിക്കുന്നതിനും സാധിക്കുന്നു. ഇതുമൂലം മൂന്നിലൊന്ന് ചിലവിൽ വിദേശ പഠനം എന്ന സ്വപ്നം സാധ്യമാകുന്നു.

40 വർഷത്തെ പ്രവർത്തന പാരമ്പര്യവും വിശ്വസ്തതയും പ്രശസ്തിയും കൈമുതലായുള്ള കേരളത്തിലെ ആദ്യ സ്വാശ്രയ കേറ്ററിങ് കോളജ് ആയ മൂന്നാർ കേറ്ററിങ്‌കോളേജും സ്കോട്ട്ലൻഡിലെ സിറ്റി ഓഫ് ഗ്ലാസ് ഗൗ കോളേജും ചേർന്നാണ് ഇതിനുള്ള അവസരം വിദ്യാർഥികൾക്ക് ഒരുക്കുന്നത്. പ്രധാനമായും ബിസിനസ് മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് എന്നിങ്ങനെ രണ്ടുതരം കോഴ്സുകളാണ് വിദ്യാർഥികൾക്കായി നിലവിലുള്ളത്. ഈ പ്രോഗ്രാമുകളിൽ പ്ലസ്ടു യോഗ്യത നേടിയ ഏതൊരു വിദ്യാർഥിക്കും ചേരാനാകും.

IMG2

ആറു സെമസ്റ്ററുകളായിട്ടാണ് കോഴ്സുകൾ തരംതിരിച്ചിരിക്കുന്നത്. അതിൽ ആദ്യ നാല് സെമസ്റ്ററുകൾ മൂന്നാറിലെ തച്ചങ്കരി ഹിൽസിൽ നൂറോളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൂന്നാർ കേറ്ററിങ് കോളജിന്റെ റെസിഡൻഷ്യൽ ക്യാംപസിലും കൊച്ചിൻ തിരുവനന്തപുരം സിറ്റി ക്യാമ്പസുകളിലും നടക്കും. തുടർന്നുള്ള അഞ്ചും ആറും സെമസ്റ്ററുകൾ സ്കോട്ട്ലൻഡിൽ സ്ഥിതിചെയ്യുന്ന സിറ്റി ഓഫ് ഗ്ലാസ്ഗൗ കോളേജിലും ചെയ്യാൻ അവസരം ലഭിക്കും. ആറു സെമസ്റ്ററുകളിലെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 150ലേറെ വർഷങ്ങൾ പ്രവർത്തന പാരമ്പര്യമുള്ള സ്കോട്ട്‌ലഡിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ ക്യൂൻ മാർഗ്ഗരേറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ സാധിക്കും. കൂടാതെ ക്യാംപസിൽ വച്ചു തന്നെ യോഗ്യതയ്ക്കനുസരിച്ച് മികച്ച ജോലി കണ്ടെത്താൻ സാധിക്കും.

ആദ്യ രണ്ടു വർഷങ്ങൾ കേരളത്തിൽ പഠിക്കുന്നത് കൊണ്ട് തന്നെ ഫീസിനത്തിൽ നല്ലൊരു തുക ലാഭിക്കാൻ സാധിക്കുന്നു. കൂടാതെ കോളേജിൽ നിന്ന് തന്നെ ഐഎൽടിഎസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനവും വിദ്യാർഥികൾക്ക് ലഭിക്കുന്നു. പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് കൂടി ലഭിക്കുന്നതോടെ സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ വിദേശ പഠനം,ജോലി എന്ന സ്വപ്നം സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് - +91 9446093339. Website - https://munnarcateringcollege.edu.in/

munnar-catering-college-paid-article-one
English Summary:

Affordable Study Abroad: Discover How to Slash Costs and Still Get a Global Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com