ADVERTISEMENT

തിരുവനന്തപുരം∙ കേരള പിഎസ്‌സിയിൽ റജിസ്ട്രേഷൻ നടത്തിയവർക്കു പ്രൊഫൈൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്കു പുറമേ ജൂലൈ ഒന്നു മുതൽ ഒടിപി സംവിധാനം ഏർപ്പെടുത്തുന്നു. റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവയിലേക്കാകും ഒടിപി ലഭിക്കുക. ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം. 

കെ മാറ്റിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ.മാറ്റ് സെക്‌ഷൻ II) വിദ്യാർഥികൾക്ക് www.cee.kerala.gov.inൽ ജൂൺ 6 വൈകിട്ട് 4 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. 0471 2525300.

തൊഴിലാളികളുടെ മക്കൾക്ക് ഐടിഐ പ്രവേശനം
തിരുവനന്തപുരം ∙ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കളിൽനിന്ന് ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 260 സീറ്റുകളുണ്ട് www.labourwelfarefund.in വഴി ജൂൺ 30 വരെ അപേക്ഷിക്കാം.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 300 രൂപ സ്റ്റൈപൻഡുണ്ട്.

കേരള എൻട്രൻസ്: തീയതിക്ക് മാറ്റമില്ല
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നടക്കുന്ന 9ന് ഐസർ ആപ്റ്റിറ്റ്യൂ‍ഡ് പരീക്ഷയുണ്ടെങ്കിലും കേരള എൻട്രൻസ് തീയതിക്കു മാറ്റമില്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫിസ് അറിയിച്ചു. മറ്റു പരീക്ഷകൾ സംബന്ധിച്ചു വിവരം നൽകാൻ 2 അവസരം വിദ്യാർഥികൾക്കു നൽകിയിരുന്നുവെന്നും സമയപരിധി കഴിഞ്ഞ് ഇമെയിൽ വഴി ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ച ശേഷമാണു പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ നഴ്സിങ് കോളജ് : പ്രോസ്പെക്ടസ് തയാറായി
തിരുവനന്തപുരം ∙ സ്വകാര്യ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ പ്രോസ്പെക്ടസ് തയാറാക്കുന്ന ജോലികൾ പൂർത്തിയായി. ഇന്നോ നാളെയോ പ്രവേശന മേൽനോട്ട സമിതിക്കു നൽകും. സമിതി അംഗീകരിച്ചാൽ അപേക്ഷ ക്ഷണിക്കും. സംസ്ഥാനത്തെ നൂറോളം കോളജുകൾക്ക് കഴിഞ്ഞദിവസം ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ചു. ചില പിഴവുകൾ ചൂണ്ടിക്കാണിച്ച് 60 കോളജുകൾക്ക് അഫിലിയേഷൻ നൽകിയിട്ടില്ല. ഈ പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ പരിഹരിക്കും. ഓഗസ്റ്റ് ഒന്നിനു ക്ലാസ് തുടങ്ങും.

English Summary:

Education News May 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com