ADVERTISEMENT

കോട്ടയം ∙ യുകെയിലെ നൂറിലധികം മികച്ച സർവകലാശാലകളിലെ പ്രതിനിധികളുമായി വിദ്യാർഥികൾക്കു നേരിൽ സംവദിക്കാൻ  ജൂൺ 6 മുതൽ സാന്റാമോണിക്ക ആരംഭിച്ച ‘മുഖാമുഖം’ 10,11,12 തീയതികളിൽ സാന്റാമോണിക്കയുടെ കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കട്ടപ്പന ബ്രാഞ്ചുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കും. പ്രവേശനം സൗജന്യമാണ്.

വിദേശ ഉപരിപഠന സംശയങ്ങൾ സർവകലാശാലാ പ്രതിനിധികളോടു ചോദിച്ചു മനസ്സിലാക്കാനാണ് കേരളത്തിലാദ്യമായി ഇത്തരമൊരു പരിപാടിയെന്നു സാന്റാമോണിക്ക മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ഐടി, ടൂറിസം, എൻജിനീയറിങ്, മാനേജ്മെന്റ്, ബിസിനസ്, നഴ്സിങ്, ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുകെയിലെ പ്രശസ്ത സർവകലാശാലകളിൽ ഡിഗ്രി, പിജി പ്രവേശനം നേടുന്നതിനു മുഖാമുഖത്തിലൂടെ സാധിക്കും. 

മാർക്ക് മാനദണ്ഡമാകാതെ, പ്രവേശന പരീക്ഷകളുടെ കടമ്പകളില്ലാതെ പ്രവേശനം ഉറപ്പാക്കാം. സ്കോളർഷിപ്പുകൾ സ്വന്തമാക്കാം. സൗജന്യമായി അപേക്ഷാഫോം നൽകാനും സ്പോട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും സെപ്റ്റംബർ ബാച്ചിലേക്ക് ഫാസ്റ്റ് ട്രാക് അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ടാകും. 50,000 രൂപയുടെ സമ്മാനക്കൂപ്പണുകൾ സ്വന്തമാക്കാനും കഴിയും. റജിസ്ട്രേഷന്: www.santamonicaedu.in. സ്പോട് റജിസ്ട്രേഷനും ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക്: 0484–4150999, 9645222999.

English Summary:

Secure Scholarships & Fast-Track Admissions at Santamonica's 'Mukhamukham' in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com