ADVERTISEMENT

കൊച്ചി ∙ പ്ലസ് ടുവിനു മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ആദരമൊരുക്കുന്ന പ്രതിഭാസംഗമം പരിപാടി 13ന്. മലയാള മനോരമയും പ്രമുഖ കൊമേഴ്സ് പ്രഫഷണൽ കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയും ചേർന്നാണു ജില്ലയിൽ സ്റ്റേറ്റ്, സിബിസിഐ, ഐസിഎസ്ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് അല്ലെങ്കിൽ എ വൺ ഗ്രേഡ് േനടിയവരെ സർട്ടിഫിക്കറ്റും മെറിറ്റ് മെഡലും നൽകി ആദരിക്കുന്നത്.  സമ്പൂർണ എ പ്ലസ് കിട്ടിയവർക്കു പുറമേ പ്ലസ്ടുവിനു കൊമേഴ്സ് പഠിച്ച് 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്കും പരിപാടിയിൽ പങ്കെടുക്കാം. ഇവരെയും സർട്ടിഫിക്കറ്റ് നൽകി ആദരിക്കും. മോട്ടിവേഷണൽ വിദഗ്ധൻ മധു ഭാസ്കർ ക്ലാസെടുക്കും.13ന് രാവിലെ 9 മുതൽ ഫോർഷോർ റോഡിലുള്ള എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് പ്രതിഭാസംഗമം. ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യുമ്പോൾ ആദ്യം പേരും പിന്നീട് ഇനിഷ്യലും വരുന്ന രീതിയിൽ വേണം രേഖപ്പെടുത്താൻ. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് കയ്യിൽ കരുതണം. പുരസ്കാര വിതരണച്ചടങ്ങിന് ഒരു സ്കൂളിൽ നിന്ന് ഒന്നിലധികം പേരുണ്ടെങ്കിൽ സ്ഥാപന മേധാവിയുടെ പൊതുവായ സാക്ഷ്യപത്രവും കരുതണം.പരിപാടിക്ക് എത്തുന്നവർക്കുള്ള പാർക്കിങ് സൗകര്യം ഡിഎച്ച് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നു വേദിയിലേക്കും തിരിച്ചും വാഹനസൗകര്യമുണ്ടാകും. 87143 18555 
റജിസ്റ്റർ ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary:

Malayalam Manorama & Lakshya to Celebrate Student Excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com