ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഫാക്‌ട് ക്രസൻഡോ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെരുമഴയത്ത് ബസ് ഓടിക്കുമ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന ഒരു വിഡിയോ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ (കെഎസ്ആര്‍ടിസി) ബസിന്‍റെ ശോച്യാവസ്ഥ എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസിന് ചോര്‍ച്ചയുണ്ടെന്ന പരിഹാസത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. കർണ്ണാടകത്തിലെ സർക്കാർ ബസിലെ കാഴ്ചയാണ്, ഭരിക്കുന്നത് കോൺഗ്രസ്  സർക്കാരും എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ കുട നിവര്‍ത്തി ഇരുന്ന് ബസ് ഓടിക്കുന്ന വിഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.

∙ അന്വേഷണം

Karnataka bus driver with umbrella എന്ന കീ വേര്‍‍ഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിഷയവുമായി ബന്ധപ്പെട്ട വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതിലൊരു റിപ്പോര്‍ട്ട്  പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്-

നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (NWKRTC) ബസ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്തു എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. ഡ്രൈവര്‍ കുട പിടിച്ച് ബസ് ഓടിച്ച വിഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ഹനുമന്ദപ്പയെയും കണ്ടക്ടർ എച്ച്.അനിതയെയും സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ച് വൈറലാകാന്‍ വേണ്ടിയാണ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് വിഡിയോ ചിത്രീകരിച്ചതെന്നും ബസിന് ചോര്‍ച്ചയില്ലായിരുന്നെന്നുമാണ് കോര്‍പ്പറേഷന്‍റെ കണ്ടെത്തല്‍. റോഡിലെ മറ്റ് യാത്രക്കാര്‍ക്ക് അപകടകരമാകും വിധമാണ് ഡ്രൈവര്‍ ബസ് ഓടിച്ചതെന്ന വിമര്‍ശനവും ഉയന്നിരുന്നു. കൂടാതെ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള തലക്കെട്ടോടെ വിഡിയോ വൈറലായതോടെ നടപടിയും വേഗത്തിലായി.

∙ വസ്തുത

വൈറലാകാന്‍ വേണ്ടി ബസ് ഡ്രൈവറും കണ്ടകട്റും ചേര്‍ന്ന് ഷൂട്ട് ചെയ്ത വിഡിയോയാണിതെന്നതാണ് യാഥാര്‍ത്ഥ്യം. ബസിന് ചോര്‍ച്ചയില്ലായെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചാരണം വ്യാജമാണ്

English Summary :The propaganda that the driver drove the bus holding an umbrella due to leakage in the bus of Karnataka Road Transport Corporation is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com