ADVERTISEMENT

വീരമ‍ൃത്യു വരിച്ച കീർത്തിചക്ര പുരസ്കാര ജേതാവ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ് രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോൾ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സ്മൃതി സിങ്ങിനോട് സാദൃശ്യമുള്ള ഒരു യുവതി ക്യാമറയ്ക്ക് മുൻപിൽ പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്. പ്രചാരണത്തിന്റെ വാസ്തവമറിയാം.

anshu1

∙ അന്വേഷണം

വൈറൽ വിഡിയോയിലുള്ള യുവതിയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചുള്ള തിരയലിൽ രേഷ്മ സെബാസ്റ്റ്യൻ എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വൈറൽ വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്. വിഡിയോ കാണാം

ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സുള്ള ജർമ്മനിയിൽ താമസമാക്കിയ രേഷ്മ സെബാസ്റ്റ്യനെന്ന മോഡലും,എൻജിനിയറും ഇൻഫ്ളുവൻസറുമായ യുവതിയാണ് ഈ വിഡിയോയിലുള്ളത്.2024 ഏപിൽ 24നാണ് രേഷ്മ ഈ വിഡിയോ പങ്ക് വച്ചിട്ടുള്ളത്.കൂടാതെ രേഷ്മയുടെ അക്കൗണ്ടിലെ മറ്റ് പോസ്റ്റുകൾ പരിശോധിച്ചപ്പോൾ ക്യാപ്റ്റൻ അൻഷുമാൻ സിങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റെ അക്കൗണ്ടല്ല ഇതെന്നും  വൈറൽ പ്രചാരണം വ്യാജമാണെന്നും വ്യാക്തമാക്കി രേഷ്മ തന്റെ പേജിൽ പോസ്റ്റ് പങ്ക്‌വച്ചിട്ടുണ്ട്.തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇവർ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ് കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്‍മ‌ൃതി സിങ്ങല്ല വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമാണ്. ഇൻഫ്ളുവൻ‌സർ രേഷ്മ സെബാസ്റ്റ്യനാണ് വിഡിയോയിലുള്ളത്.

രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തി ചക്ര നൽകി ആദരിച്ച സംഭവത്തെ തുടർന്ന് വിവാദങ്ങളും തലപൊക്കിയിരുന്നു. ജൂലായ് അഞ്ചിനാണ് അൻഷുമാൻ സിങ്ങിന് മരണാന്തര ബഹുമതിയായി കീർത്തി ചക്ര സമ്മാനിച്ചത്. ക്യാപ്റ്റൻ അൻഷുമാന് കീർത്തിചക്ര ലഭിച്ച ശേഷം ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ 'ആശ്രിത' (NOK)നയം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു.

ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് കുടുംബത്തിന് ലഭിച്ച ഒരു കോടി രൂപ ധനസഹായത്തിന് അൻഷുമാന്റെ മാതാപിതാക്കൾക്കും ഭാര്യയ്ക്കും തുല്യ അവകാശമാണുള്ളത്.  കീർത്തി ചക്ര ഏറ്റുവാങ്ങിയത് അൻഷുമാൻ സിങ്ങിന്റെ ഭാര്യയും മാതാവും ചേർന്നായിരുന്നു.തങ്ങളുടെ മരുമകൾ കീർത്തിചക്ര പുരസ്കാരവും ലഭിച്ച ജാവനാംശവുമായി വീട്ടിൽ നിന്ന് പോയി എന്നാരോപിച്ചാണ് അൻഷുമാന്റെ മാതാപിതാക്കൾ രംഗത്തെത്തിയത്. ഇതിനെത്തുടർന്നാണ് രക്തസാക്ഷികളുടെ കുടുംബങ്ങൾക്കുള്ള ആർമിയുടെ സാമ്പത്തിക സഹായ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവും അവർ ഉന്നയിച്ചത്. മനോരമ ന്യൂസ് നൽകിയ വാർത്ത കാണാം.

∙ വസ്തുത

വൈറൽ വിഡിയോയിലുള്ളത് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്‍മ‌ൃതി സിങ്ങാണെന്ന പ്രചാരണം വ്യാജമാണ്. ഇൻഫ്ളുവൻ‌സർ രേഷ്മ സെബാസ്റ്റ്യനാണ് വിഡിയോയിലുള്ളത്.

English Summary:Propaganda that Captain Anshuman Singh's wife Smriti Singh in viral video is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com