ADVERTISEMENT

ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന സിറിയയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

ഏറ്റവും പുരോഗമന മതം. സിറിയയിലെ കമ്പോളത്തിൽ യുവതികളെ വിൽപ്പനക്ക് നിർത്തിയിരിക്കുന്നു. ഇവിടെ നിന്ന് പോയവളുമാരും ഇപ്പോൾ ഹുറികൾ ആയിട്ടുണ്ടാവും എന്നാണ് വിഡിയോ‌‌യ്‌ക്കൊപ്പമുള്ള കുറിപ്പ്.വിഡിയോ കാണാം 

ക്യൂവിൽ നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികളുടെ മുഖത്ത് നിന്ന് മൂടുപടം നീക്കുന്ന വയോധികനാണ് ദൃശ്യങ്ങളിലുള്ളത്.തീവ്രവാദ സംഘടനയായ ഐഎസ്‌ഐസ് നടത്തുന്ന ആധുനിക കാലത്തെ സെക്‌സ് സ്ലേവ് മാർക്കറ്റിന്റെ വിഡിയോയാണ് ഇതെന്നാണ് അവകാശവാദം.

വൈറൽ വിഡിയോ കീഫ്രെയിമുകളാക്കി സ്ക്രീൻഷോട്ടുകളുപയോഗിച്ച് ഞങ്ങൾ നടത്തിയ റിവേഴ്സ് ഇമേജ് തിരയലിൽ By: Aryan Rafiq, Art performance, The Unheard Screams Of The Ezidkhan Angels 2023 എന്ന തലക്കെട്ടോടെ ഇതേ വിഡിയോയുടെ ഒരു ടിക്‌ടോക് സ്ക്രീൻഷോട്ട് ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടു. ഈ സൂചന ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ By Aryan Rafiq,live Performance,2023/3/7,The Unheard Screams Of TheEzidkhan Angels എന്ന കുറിപ്പിനൊപ്പം വൈറൽ വിഡിയോയ്ക്ക് സമാനമായ ദൃശ്യങ്ങൾ aryan.rafiq.artway എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ലഭിച്ചു.

സമാനമായ മറ്റ് ചിത്രങ്ങളും പേജിൽ ലഭ്യമാണ്. സ്ത്രീകളെ ലൈംഗിക അടിമകളായി വിൽക്കുന്നതിന്റെ ക്രൂരതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ ഒരു തെരുവ് കലാ പ്രകടനമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

കൂടുതൽ സൂക്ഷ്മമായ പരിശോധനയിൽ aryanrafiq-ന്റെ സമൂഹമാധ്യമ പേജുകളിലെ  ചില കമന്റുകൾക്ക് കലാസൃഷ്ടിയുടെ സംവിധായകയായ Aryan Rafiq തന്നെ മറുപടി നൽകിയതായും കണ്ടു.

syria1

2014-ൽ യസീദി കുർദുകൾ inr Sinjar-ന് വിധേയരായി എന്ന യാഥാർത്ഥ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കലാപരമായ ഷോയാണിത്. നഗരം നശിപ്പിക്കപ്പെട്ടു, അവർ വംശഹത്യയ്ക്ക് വിധേയരായി, സ്ത്രീകളെയും പെൺകുട്ടികളെയും ഒരു ഇസ്ലാമിക രാഷ്ട്രമായ ISIS തട്ടിക്കൊണ്ടുപോയി, അവരെ വിറ്റു. സിറിയൻ മാർക്കറ്റ്, മൊസൂൾ, റാഖ എന്നിവിടങ്ങളിൽ ഓരോ പെൺകുട്ടിയും നിരവധി തവണ വിറ്റഴിക്കപ്പെട്ടു, അവർക്ക് ISIS-ൽ നിന്ന് ആയിരം കുട്ടികളുണ്ട്. അവരുടെ വിധി അജ്ഞാതമാണ് എന്നാണ് ഇവർ കമന്റിൽ വ്യക്തമാക്കുന്നത്.

‌ഇവരുടെ ഫെയ്‌സ്ബുക് പേജിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന്   Erbil –Parki Shar near Erbil Citadel എന്ന സ്ഥലത്ത്  2023 March 7നാണ്  ഈ കലാസൃഷ്ടി അരങ്ങേറിയതെന്നും വ്യക്തമായി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന സിറിയയില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ എന്ന അവകാശവാദം തെറ്റാണെന്നും, ഇറാഖിൽ സ്ത്രീകൾ ലൈംഗിക അടിമകളായി വിൽക്കപ്പെടുന്നതിന്റെ ക്രൂരത ചിത്രീകരിക്കുന്ന ഒരു തെരുവ് കലാസൃഷ്ടിയിലെ ദൃശ്യങ്ങളാണിതെന്നും വ്യക്തമായി.

∙ വസ്തുത

ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന സിറിയയില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ എന്ന അവകാശവാദം തെറ്റാണ്.

English Summary:Claims of video footage from Syria of women being auctioned off as sex slaves are false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com