ADVERTISEMENT

ബർലിൻ ∙ മുൻ ജർമന്‍ പ്രസിഡന്റ് റിച്ചാർഡ് വൺ വൈസേക്കറുടെ മകനും ബർലിനിലെ സ്വകാര്യ ക്ലിനിക്കായ ഷോള്‍സ് പാർക്കിലെ ചീഫ് മെഡിക്കൽ ഓഫിസറുമായ പ്രൊ.ഡോ ഫ്രിറ്റ്സ് വൺ വൈസേക്കർ (59) അക്രമിയുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ജർമന്‍കാരനും 57 കാരനുമായ ഗ്രിഗോറിയെ പൊലീസ് കസ്റ്റഡിലെടുത്തു.

gregory
കൊലയാളി ഗ്രിഗൊറി

പ്രഫസർ ഫ്രിറ്റ്സ് നടത്തിയ പ്രഭാഷണത്തിനിടയിലാണ് മുൻനിരയിലിരുന്ന അക്രമി വേദിയിലെ‌ത്തി കുത്തി വീഴ്ത്തിയത്. പ്രഫസറെ രക്ഷിക്കാനായി ഓടിയെത്തിയ ഒരു പൊലീസുകാരനെയും ഇയാൾ ആക്രമിച്ചു. പൊലീസുകാരന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് സൂചന.

gregory-police
ഗ്രിഗൊറി പൊലീസ് കസ്റ്റഡിയിൽ

മരണമ‌ടഞ്ഞ ഫ്രിറ്റ്സിന്റെ പിതാവ് റിച്ചാർഡിനോടുളള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് ഇയാൾ പൊലീസിനോ‌ട് സമ്മതിച്ചു. ഇയാൾ മാനസിക രോഗിയാണെന്ന് ഇയാളെ പരിശോധിച്ച  ഡോക്ടർമാർ വിലയിരുത്തി. കോടതിയിൽ ഹാജരാക്കിയ ഗ്രിഗൊറിയെ കൂടുതൽ ‌അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മരണമടഞ്ഞ ഫ്രിറ്റ്സിന്റെ പിതാവ് റിച്ചാർഡ് 1984 മുതൽ 1994 വരെ ജർമനിയുടെ ആറാമത്തെ പ്രസിഡന്റായിരുന്നു. സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ചാൻസലർ മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com