ADVERTISEMENT

സോമർസെറ്റ് ∙ ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. കഴിഞ്ഞ ദിവസം കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സന്മാർഗബോധമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനും ആത്മീയദർശനത്തിനും അടിസ്ഥാനമിടുന്നതിൽ സൺഡേ സ്കൂൾ പ്രസ്ഥാനത്തിനു വലിയ സ്ഥാനമുണ്ടെന്നും ഉദ്ഘടന പ്രസംഗത്തിൽ ഫാ. ഗീവർഗീസ് ജേക്കബ് തരകൻ പറഞ്ഞു.

സെന്റ് തോമസ് സൺഡേ സ്കൂൾ എച്ച്എം ദ്യുതി റോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര, സൺ‌ഡേ സ്കൂൾ അധ്യാപക പ്രതിനിധി സ്റ്റാൻലി ജോയി എന്നിവർ പ്രസംഗിച്ചു. നൂറിൽപ്പരം വിശ്വാസികളും നൽപ്പതോളം വിദ്യാർഥികളും പങ്കെടുത്തു.

ഫെബ്രുവരി മാസത്തിലെ കുർബാന 11 ന് രാവിലെ 10 മുതൽ 1 മണി വരെ നടക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

 

Church Address:-

St Michael Church, Pitts Close, Taunton, Somerset

Post Code: TA1 4TP

 

Phone Number:-

+447469601922

 

+447931446215

 

+447825925893

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com