ADVERTISEMENT

പീറ്റർബറോ ∙ മലങ്കര മാർത്തോമാ സഭയുടെ പീറ്റർ ബോറോ ഓൾസെയിൻസ് ഇടവക വികാരിയായി നാലു വർഷത്തെ സേവനത്തിനുശേഷം ഗൂഡല്ലൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ജോബി കോരുതിന് ഇടവക ജനങ്ങൾ യാത്രയയപ്പ് നൽകി.

 

കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഓതറ അധ്യക്ഷത വഹിച്ചു.  വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനു ജോർജ്, ഷേർളി സുനിൽ, ജോർജ് ഉമ്മൻ, റെജി കൂവേലിൽ, ജോർജ് ഐപ്പ്, ചെറിയാൻ കെ.എസ്, റോയി വർഗീസ്, ഏബ്രഹാം ഉമ്മൻ, ലീനാസ്, റജി ജോർജ്, ജോൺ മാത്യു, എന്നിവർ പ്രസംഗിച്ചു. ലീ ഫിലിപ്പ് സ്വാഗതവും സൈമൺ ചെറിയാൻ നന്ദിയും പറഞ്ഞു. ഇടവകയുടെ പാരിതോഷികം ലിജു ജോർജ്, ലീ ഫിലിപ്പ് എന്നിവർ ചേർന്ന് കൈമാറി. റവ. ജോബി കോരുത് മറുപടി പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com