ADVERTISEMENT

ലണ്ടൻ ∙ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള "കേരളാ പൂരം വള്ളംകളി 2023"ലേയ്ക്ക്‌ വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2023 ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 

യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരളാ പൂരം വള്ളംകളി 2023", ഓഗസ്റ്റ് 26 ശനിയാഴ്ച നടത്തപ്പെടുന്നത്‌. സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡ് നഗരത്തിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തിലാണ്. തടാകത്തിന്റെ ഇരുകരകളിലുമായുള്ള വിശാലമായ പുൽത്തകിടികളിൽ നിന്ന് പതിനായിരത്തിലേറെ കാണികൾക്ക് തികച്ചും സൗകര്യപ്രദമായി വള്ളംകളിയും അനുബന്ധ കലാപരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്ന ഇത്തവണത്തെ വള്ളംകളി മത്സരത്തിന് റക്കോർഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് തയ്യാറാക്കുന്നതെന്ന് പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു.

യുക്മ കേരളപൂരം വള്ളംകളി 2023 ലേക്ക് താഴെ പറയുന്ന വിവിധ ഇനങ്ങള്‍ക്കാണ്‌ കരാറുകള്‍ ക്ഷണിക്കുന്നത്‌:

തല്‍സമയ സംപ്രേക്ഷണം - ലൈവ്‌ ടിവി  

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ നാല് വള്ളംകളി മത്സരങ്ങളും  കാര്‍ണിവലും വലിയ ആവേശമാണുണ്ടാക്കിയത്‌. ആയിരക്കണക്കിന്‌ ആളുകള്‍ തല്‍സമയ പ്രക്ഷേപണം പ്രയോജനപ്പെടുത്തി. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി/ടിവി ചാനല്‍ പരിപാടിയുടെ ഒഫീഷ്യല്‍ വിഡിയോ/ടിവി പാര്‍ട്ട്‌ണേഴ്‌സ്‌ ആയിരിക്കും.  

ഫോട്ടോഗ്രാഫി

അഞ്ച്‌ ഫോട്ടോഗ്രാഫര്‍മാരെയെങ്കിലും അറേഞ്ച് ചെയ്യുന്നതിന്‌ സാധിക്കുന്ന വ്യക്തി/കമ്പനിയാവണം. സ്റ്റേജ്‌, കാണികള്‍, വള്ളംകളി സ്റ്റാര്‍ട്ടിങ്‌, ഫിനിഷിങ്‌ പോയിന്റ്‌, വി.ഐ.പി ലോഞ്ച്‌, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവ പൂര്‍ണ്ണമായിട്ടും കവര്‍ ചെയ്യേണ്ടതാണ്‌. യു.കെ നിയമങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരെ/പരിശീലനം ലഭിച്ചവരെയാവണം കരാര്‍ ലഭിക്കുന്നവര്‍ കൊണ്ടുവരേണ്ടത്‌. 

ഒഫിഷ്യല്‍ ഫോട്ടോഗ്രാഫി പാര്‍ട്ട്‌ണേഴ്‌സിനു പരിപാടി നടക്കുന്ന സ്ഥലത്ത്‌ പ്രത്യേക സ്റ്റാള്‍ ഒരുക്കി ആളുകളുടെ ചിത്രങ്ങള്‍ പണം ഈടാക്കി എടുക്കുന്നതിന്‌ അനുമതി ഉണ്ടായിരിക്കും. എന്നാല്‍ പ്രോഗ്രാം കവര്‍ ചെയ്യുന്നതിനായി എത്തുന്ന ഫോട്ടോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കുവാന്‍ പാടില്ല.   

ഫുഡ്‌ സ്റ്റാള്‍ 

ഔട്ട്‌ ഡോര്‍/ഇവന്റ്‌ കേറ്ററിങ്‌ നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍/വ്യക്തികളുടെ അപേക്ഷകള്‍ക്കാവും മുന്‍ഗണന. വലിയ പരിപാടികള്‍ക്ക്‌ കേറ്ററിങ്‌ നടത്തിയിട്ടുള്ളവരെയും ചുരുങ്ങിയത്‌ മൂന്ന്‌ വര്‍ഷമെങ്കിലും തുടര്‍ച്ചയായി റസ്റ്റോറന്റ്‌ ബിസിനസ്സ്‌ നടത്തുന്നവരെയും പരിഗണിക്കുന്നതാണ്‌.

ഇവന്റ്‌ നടക്കുന്ന സ്ഥലത്ത്‌ കിച്ചന്‍ സൗകര്യമില്ല. ഭക്ഷണം പാകം ചെയ്യുന്നതിന്‌ താല്‍ക്കാലിക കിച്ചന്‍ ഒരുക്കുന്നതിനുള്ള സൗകര്യം, ആവശ്യമായ വെള്ളം എന്നിവ ലഭ്യമാക്കുന്നതാണ്‌. താല്‍ക്കാലിക കിച്ചന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി/ഇന്ധനം കരാര്‍ ഏറ്റെടുക്കുന്നവര്‍ ഒരുക്കേണ്ടതാണ്‌. ഭക്ഷണം നല്‍കുന്ന സ്റ്റാളുകള്‍ക്ക്‌ ആവശ്യമായ വൈദ്യുതി സംഘാടക സമിതി അറേഞ്ച് ചെയ്യും.യുകെ നിയമങ്ങള്‍ക്ക്‌ വിധേയമായ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ മാത്രമേ കരാര്‍ ലഭിക്കുന്ന കമ്പനി ഉപയോഗിക്കാവൂ. 

ലിക്വര്‍ സ്റ്റാള്‍

പരിപാടി നടക്കുന്ന സ്ഥലത്ത്‌ ആല്‍ക്കഹോള്‍ അനുവദനീയമാണ്‌. ബിയര്‍, വൈന്‍, ലിക്വര്‍ എന്നിവ ഔട്ട്‌ഡോര്‍ വില്‍ക്കുന്നതിന്‌ ലൈസന്‍സ്‌ ഉള്ള ആളുകള്‍ക്ക്‌ അവയുടെ കോപ്പി സഹിതം സംഘാടകസമിതിയ്ക്ക്‌ അപേക്ഷ നല്‍കാവുന്നതാണ്‌. ലിക്വര്‍ സ്റ്റാളിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്‌ കര്‍ശനമായ നിബന്ധനകള്‍ ഉണ്ടായിരിക്കും. കരാര്‍ ലഭിക്കുന്ന കമ്പനി/വ്യക്തിയുമായി ഇത്‌ സംബന്ധിച്ച്‌  കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച നടത്തുന്നതായിരിക്കും. 

സ്റ്റേജ്‌

10മീ നീളവും 6മീ വീതിയും ഉള്ള സ്റ്റേജ്‌ ആവണം. സ്റ്റേജ്‌ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്‌ സംഘാടകസമിതിയുമായി ബന്ധപ്പെടാവുന്നതാണ്‌.  

സൗണ്ട്‌ ആന്റ്‌ ജനറേറ്റര്‍

കുറഞ്ഞത്‌ പതിനായിരം വാട്ട്‌സ്‌ ശബ്ദസൗകര്യം ഒരുക്കാന്‍ സാധിക്കണം. 65 കിലോവാട്ട്‌സ്‌ ശേഷിയുള്ള ജനറേറ്റര്‍ ഉണ്ടാവേണ്ടതാണ്‌. 

മാര്‍ക്വീ/ ഗസീബോ

സ്റ്റേജുകളില്‍ പരിപാടി നടത്തുന്നതിന്‌ ഗ്രീന്‍ റൂം, വിവിധ സ്പോണ്‍സര്‍മാര്‍ക്കുള്ള സ്റ്റാളുകള്‍ എന്നിവയ്ക്ക്‌ മാര്‍ക്വീ/ഗസീബോ ഒരുക്കണം. ഇവയുടെ അളവുകള്‍ സംബന്ധിച്ച്‌ സംഘാടകസമിതിയുമായി ബന്ധപ്പെടണം. 

സെക്യൂരിറ്റി /ക്ലീനിങ്

സെക്യൂരിറ്റി, ക്ലീനിങ്‌, പാര്‍ക്കിങ് എന്നിവ കൈകാര്യം ചെയ്യുന്നതിന്‌ ആളുകളെ നിയോഗിക്കുവാന്‍ മതിയായ മുന്‍പരിചയമുള്ള കമ്പനി/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇവരുടെ എണ്ണം സംബന്ധിച്ച്‌ കരാര്‍ ലഭിക്കുവരെ അറിയിക്കുന്നതാണ്‌. സെക്യൂരിറ്റി സ്റ്റാഫിന്‌ യുകെ നിയമങ്ങള്‍ക്ക്‌ അനുസരിച്ചുള്ള ബാഡ്‌ജ്‌ നിര്‍ബന്ധമാണ്‌.     

മേല്‍പറഞ്ഞിരിക്കുന്ന ഇനങ്ങളില്‍ ഓരോന്നിന്‌ മാത്രമായോ, ഒന്നിലേറെ ഇനങ്ങള്‍ക്കായോ, എല്ലാം കൂടി ഏറ്റെടുക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ക്കോ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്. കരാറുകൾ അയക്കേണ്ടത് secretary.ukma@gmail.com എന്ന വിലാസത്തിലേക്കാണ്.

"കേരളാ പൂരം വള്ളംകളി 2023"മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-

ഡോ.ബിജു പെരിങ്ങത്തറ - 07904785565

കുര്യൻ ജോർജ്ജ് - 07877348602

അഡ്വ.എബി സെബാസ്റ്റ്യൻ - 07702862186.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com