ADVERTISEMENT

ബെല്‍ഫാസ്റ്റ് ∙ രാജ്യാന്തര സംസ്കാരങ്ങളുടെ സംഗമ രാജ്യമായ യുകെ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വിവിധ രാജ്യക്കാരെയും ഭാഷക്കാരെയും ഉള്‍പ്പെടുത്തിയുള്ള കൂട്ടായ്മ സംഘടിപ്പിക്കുന്നു. ബെല്‍ഫാസ്റ്റ് സ്വര്‍ഗീയ വിരുന്നിന്‍റെ നേതൃത്വത്തില്‍ ഗ്ലെന്‍മാഞ്ചന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ ജനുവരി 20ന് ശനിയാഴ്ച വൈകിട്ട് അഞ്ചര മുതലാണ് യോഗം. ഡോ. മാത്യു കുരുവിള (ബ്രദര്‍ തങ്കു) യോഗത്തിനു നേതൃത്വം നല്‍കും. മിഷന്‍  എട്ടു ബില്യൻ എന്ന ലക്ഷ്യത്തിലേക്കുള്ള സ്വര്‍ഗീയ വിരുന്നിന്‍റെ പുതിയൊരു ചുവടു വയ്പായിരിക്കും ബെല്‍ഫാസ്റ്റില്‍ നടക്കുന്ന കൂട്ടായ്മയെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്വര്‍ഗീയവിരുന്ന് കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജോ കാവുങ്കൽ പറഞ്ഞു. ആരാധനയുടെയും വിടുതലിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പുത്തന്‍ അനുഭവമായിരിക്കും കൂട്ടായ്മയിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഒന്നര മുതൽ ബെൽവിയർ മെതഡിസ്റ്റ് ചർച്ചിൽ നടക്കുന്ന സഭാ ആരാധനയിലും ഡോ. മാത്യു കുരുവിള പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക്: +44 7793 046677.

English Summary:

Multicultural Meeting in Belfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com