ADVERTISEMENT

മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്ററിലെ മോറിസണ്‍ സൂപ്പർമാർക്കറ്റിന്‍റെ കാര്‍പാര്‍ക്കില്‍ നടന്ന പീഡനത്തിൽ 12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികൾ അറസ്റ്റിൽ.  കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോക്ക്‌ഡേലിലുള്ള കാര്‍ പാര്‍ക്കിലായിരുന്നു സംഭവം. 

ഇരയുടെ പ്രായം എത്രയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.ഈ മാസം 10 നാണ് പീഡന പരാതി ലഭിച്ചതെന്ന് പൊലീസ് പറയുന്നു. 12, 13, 14, 14 പ്രായത്തിലുള്ള നാല് ആണ്‍കുട്ടികള്‍ ഇതില്‍ കുറ്റവാളികള്‍ ആണെന്ന് സംശയിക്കപ്പെടുന്നതായും പൊലീസ് അറിയിച്ചു. ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെങ്കില്‍ പൊലീസുമായി ബന്ധപ്പെടണം എന്ന് അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലം ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. ഫോറൻസിക് പരിശോധനകളും നടന്നുവരികയാണ്. ഇരയുടെയോ പിടിയിലായവരുടെയോ മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പൊലീസ് പുറത്തു വിട്ടിട്ടില്ല. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കും.

English Summary:

Rape in the Carpark of a Morrisons Supermarket in Manchester; Four Boys Aged Between 12 and 14 were Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com