ADVERTISEMENT

വാട്ട്ഫോർഡ് ∙ ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡന്റ് ഫെമിൻ സിഎഫ്, ജോസ്ലിൻ സിബിക്ക് ആദ്യ മെംബർഷിപ് നൽകിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

യുണിറ്റ് പ്രസിഡന്റ് സണ്ണിമോൻ പി മത്തായി യോഗത്തിൽ അധ്യഷത വഹിച്ചു. OICC നാഷണൽ വർക്കിങ്ങ് കമ്മിറ്റി പ്രസിഡന്റ് സുജൂ കെ ഡാനിയേൽമുഖ്യ സന്ദേശം നൽകി. ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ, സിദ്ധാർഥിന്റെ മരണത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, കെപിസിസിയുടെ പ്രവാസി സംഘടന എന്ന നിലയിൽ ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നുംസെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു. സിജൻ ജേക്കബ്, മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Distribution of Watford OICC Unit Membership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com