ലണ്ടനിലെ ബെക്സ്‌ലീഹീത്തിൽ മലയാളി പെന്തക്കോസ്ത് സഭ പ്രവർത്തനമാരംഭിക്കുന്നു
Mail This Article
ലണ്ടൻ ∙ യുകെയിലെ പ്രഥമ മലയാളി പെന്തക്കോസ്ത് സഭയായ ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ചിന്‍റെ നാലാം ശാഖ ലണ്ടൻ പട്ടണമായ ബെക്സ്‌ലീഹീത്തിൽ പ്രവർത്തനമാരംഭിക്കുന്നു. സൗത്ത് ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ച് എന്ന പേരിലാണ് പുതിയ സഭ ഈ മാസം ഏഴിന് പ്രവർത്തനമാരംഭിക്കുന്നത്. വൈകുന്നേരം നാലരയ്ക്ക് ബെക്സ്‌ലീഹീത്തിലെ ലയൺ റോഡിലുള്ള സാൽവേഷൻ ആർമി ഹാളിൽ (Postcode: DA68NR) വച്ച് നടക്കുന്ന യോഗത്തിൽ ലണ്ടൻ പെന്തക്കോസ്റ്റൽ സഭയുടെ ഫൗണ്ടർ പ്രസിഡന്‍റും സീനിയർ പാസ്റ്ററുമായ പാസ്റ്റർ സാം ജോൺ പ്രാർഥിച്ച് സഭയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ അലക്സ് വെട്ടിക്കൽ (USA) വചന പ്രഘോഷണം നടത്തും.വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4.30 മുതൽ 7 മണി വരെ നടക്കുന്ന സഭയോഗം ഉണ്ടായിരിക്കും. സൗത്ത് ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ച് ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 079333 10055 , 07768 142996