ADVERTISEMENT

എയ്‌ൽസ്‌ഫോർഡ് ∙ ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികളുടെ  തീർഥാടനമായ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർഥാടനം നാളെ നടക്കും. ഉത്തരീയ മാതാവിന്‍റെ  സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏഴാമത് തീർഥാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. 

 കെന്‍റിലെ മരിയൻ തീർഥാടനകേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയെന്ന് വിശ്വസിക്കപ്പെടുന്നു. നാളെ രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, തുടർന്ന് 1.30 നു  ആഘോഷമായ വിശുദ്ധ കുർബാന, 3.30നു ലദീത്ത്, ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, സമാപന ആശീർവാദം, 5.00 നു സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർഥാടനത്തിന്‍റെ സമയക്രമം.

തീർഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.  ബസുകളും, കാറുകളും, കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിങ്  സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫി കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. കർമ്മലമാതാവിന്‍റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. മാത്യു കുരിശുമ്മൂട്ടിൽ അറിയിച്ചു.

തീർഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്‌പോർട്ട്,  സ്പെഷ്യൽ നീഡ് എന്നിവക്കും  കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക. റവ. ഫാ. മാത്യു കുരിശുമ്മൂട്ടിൽ  (07767999087), ലിജോ സെബാസ്റ്റ്യൻ   (07828874708), മനോജ് തോമസ് (07402429478), ഡൊമിനിക് മാത്യു (07894075151), ബോണി ജോൺ (07403391718)
Address of the Venue: The Friars, Aylesford, Kent, ME20 7BX
വാർത്ത: ബിനു ജോർജ് 

English Summary:

Aylesford Pilgrimage scheduled for May 25th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com