ADVERTISEMENT

സ്വിണ്ടൻ ∙ യുകെയിലെ സ്വിണ്ടനിൽ അന്തരിച്ച ഷെറിൻ ഡോണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ജൂൺ 5ന് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് ഷെറിൻ ഡോണി അന്തരിച്ചത്. ഇന്ന് രാവിലെ യുകെ സമയം 10.30 ന് വെസ്റ്റ് സ്വിണ്ടൻ സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ വെച്ച് പൊതുദർശനവും തുടർന്ന് 10.45 ന് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഉച്ചക്ക് 12.30 ന് കിങ്‌സ്‌ഡൗൺ സെമിട്രിയിൽ വെച്ചാണ് സംസ്കാരം. ‌ഫാ. ജിബിൻ വാമറ്റം സംസ്കാര ചടങ്ങുകൾക്ക്‌ മുഖ്യ കാർമികത്വം നൽകും.

പർട്രണിൽ താമസിക്കുന്ന‌ ഡോണി ബെനഡിക്ടാണ് ഭർത്താവ്. ഡോണി-ഷെറിൻ ദമ്പതികൾക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. സംസ്കാരത്തിനുള്ള എല്ലാ ഒരിക്കങ്ങളും പൂർത്തിയായതായി കുടുംബാംഗങ്ങളും വിൽഷെയർ അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു. വിൽഷെയർ മലയാളി അസോസിയേഷന്വേണ്ടി പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു, സെക്രട്ടറി പ്രദീഷ് ഫിലിപ്പ്, ട്രഷറർ സജി മാത്യു, മീഡിയ കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അനുശോചനം അറിയിച്ചു.

സംസ്കാര ചടങ്ങുകൾ ലൈവായി കാണാം:

English Summary:

UK Malayali Sherin Dony Funeral Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com