ADVERTISEMENT

ബര്‍ലിന്‍ ∙ യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ മൂന്നാമത്തെ നഗരം എന്ന പദവി ബര്‍ലിന്‍ കരസ്ഥമാക്കി. സമീപകാല സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഏതാനും യുറോപ്യൻ  നഗരങ്ങള്‍ സ്ഥാനം പിടിച്ചു. ബര്‍ലിന്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. ജീവിതനിലവാരം, നഗരത്തോടുള്ള സ്നേഹം, സാമ്പത്തിക വളര്‍ച്ച (സമൃദ്ധി) എന്നിവയില്‍ നഗരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 180 യൂറോപ്യന്‍ നഗരങ്ങളില്‍ ബര്‍ലിന്‍ വേറിട്ടുനില്‍ക്കുന്നതും ഇവിടെയാണ്. എല്ലാറ്റിനുമുപരിയായി, കലാ-സാംസ്കാരിക രംഗം വര്‍ണ്ണാഭമാവുന്നതും ഒരു നേട്ടമായി. 

ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ യൂറോപ്യന്‍ നഗരങ്ങളുടെ പട്ടിക 
1.
ലണ്ടന്‍
2. പാരീസ്
3. ബര്‍ലിന്‍
4. റോം
5. മാഡ്രിഡ്
6. പ്രാഗ്
7. ബാഴ്സലോണ
8. ആംസ്ററര്‍ഡാം
9. ഇസ്താംബുള്‍
10. മിലാന്‍

English Summary:

Berlin is the Third Happiest City in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com