ADVERTISEMENT

ഗ്ലോസ്റ്റര്‍ ∙ ഗ്ലോസ്റ്റര്‍ നിവാസികള്‍ ഓരോ വര്‍ഷവും പള്ളിപെരുന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ്. സിറോ മലബാര്‍ സെന്റ് മേരിസ് മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ വിശ്വാസത്തിന്റെ പ്രഘോഷണമായി.

gloucester-feast-2
ഗ്ലോസ്റ്റര്‍ തിരുനാള്‍ ആഘോഷപരിപാടിയിൽനിന്നും.
gloucester-feast-3
ഗ്ലോസ്റ്റര്‍ തിരുനാള്‍ ആഘോഷപരിപാടിയിൽനിന്നും.
gloucester-feast-4
ഗ്ലോസ്റ്റര്‍ തിരുനാള്‍ ആഘോഷപരിപാടിയിൽനിന്നും.
gloucester-feast-5
ഗ്ലോസ്റ്റര്‍ തിരുനാള്‍ ആഘോഷപരിപാടിയിൽനിന്നും.
gloucester-feast-6
ഗ്ലോസ്റ്റര്‍ തിരുനാള്‍ ആഘോഷപരിപാടിയിൽനിന്നും.
gloucester-feast-7
ഗ്ലോസ്റ്റര്‍ തിരുനാള്‍ ആഘോഷപരിപാടിയിൽനിന്നും.
gloucester-feast-2
gloucester-feast-3
gloucester-feast-4
gloucester-feast-5
gloucester-feast-6
gloucester-feast-7

തിരുനാളിന്റെ പ്രധാന ദിവസമായ ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തിരു സ്വരൂപ പ്രതിഷ്ഠ നടന്നു. തുടര്‍ന്ന് ഫാ. എബിന്‍ നീറുവേലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. കുര്‍ബാന മധ്യേ പ്രവാസ ജീവിതത്തിലും വിശ്വാസങ്ങളില്‍ മുറുകെ പിടിക്കാന്‍ ധൈര്യം കാണിക്കണമെന്ന് ഏവരോടും ആഹ്വാനം ചെയ്തു. ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഐക്യം അത്ഭുതപ്പെടുത്തുന്നു. മികച്ച വിശ്വാസ സമൂഹമാണ് ഗ്ലോസ്റ്ററിന്റെത്. ഇനിയും ഈ സമൂഹം വളരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് പ്രദക്ഷിണം നടന്നു. പിന്നീട് സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു. സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ രുചികരമായ ഭക്ഷണമാണ് ഒരുക്കിയത്.  ചെറുപുഷ്പം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ സ്റ്റാളുകളും ഒരുക്കിയിരുന്നു. കുട്ടികള്‍ക്കായി കൗതുകം നിറഞ്ഞ മത്സരങ്ങളും ഒരുക്കിയിരുന്നു. ബജിയും ബോണ്ടയും ഒക്കെയുള്ള കടകളും നാട്ടിലെ തിരുനാളിനെ അനുസ്മരിക്കുന്നതായിരുന്നു.

പെരുന്നാള്‍ പങ്കെടുത്ത ഏവര്‍ക്കും ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ നന്ദി പറഞ്ഞു. ട്രസ്റ്റിമാരായ ബാബു അളിയത്തിന്റെയും ആന്റണി ജെയിംസിന്റെയും മുഴുവന്‍ കമ്മറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ മികച്ച മുന്നൊരുക്കമാണ് നടത്തിയിരുന്നത്. വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പള്ളി മനോഹരമായി അലങ്കരിച്ചിരുന്നു. ഒത്തൊരുമയുടെ ആഘോഷം തന്നെയായിരുന്നു ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് ഈ പെരുന്നാളും.

English Summary:

Pravasi Malayali celebrated Gloucester Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com