ADVERTISEMENT

ഹാംബർഗ് ∙ ജർമനിയിലെ ഏറ്റവും വലിയ തുറമുഖമായ ഹാംബർഗില്‍ തൊഴിലാളികൾ നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഉയർന്ന വേതനം ആവശ്യപ്പെട്ടാണ് ട്രേഡ് യൂണിയൻ വെർഡി പണിമുടക്ക് നടത്തുന്നത്. നാളെ (ബുധനാഴ്ച) നഗരത്തിലൂടെ വലിയ പ്രകടനം നടത്താനും വെർഡി പദ്ധതിയിടുന്നു. 

വേതനത്തിലും, ഷിഫ്റ്റ് അലവൻസിലും വർധനവ് സംബന്ധിച്ച് തൊഴിലുടമകളുമായി വെർഡി ചർച്ചകൾ നടത്തിവരുന്നു. മണിക്കൂറിന് 3 യൂറോ അധികമായി യൂണിയൻ ആവശ്യപ്പെടുന്നു. മൂന്നു തവണ ചർച്ച നടന്നിരുന്നു. തൊഴിലുടമകൾ നൽകിയ ഓഫർ അസ്വീകാര്യമാണെന്ന് വെർഡി ചീഫ് നെഗോഷ്യേറ്റർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷമായുള്ള പണപ്പെരുപ്പത്തിലെ വർധന താഴ്ന്ന വരുമാനക്കാരെ സാരമായി ബാധിച്ചു. യൂണിയനും സെൻട്രൽ അസോസിയേഷൻ ഓഫ് ജർമൻ സീപോർട്ട് കമ്പനികളും തമ്മിലുള്ള നാലാം റൗണ്ട് ചർച്ചകൾ ജൂലൈ 11,12 തീയതികളിൽ നടക്കുന്നതിനു മുന്നോടിയായാണ് പണിമുടക്ക്. കഴിഞ്ഞ മാസം പല വടക്കൻ ജർമൻ തുറമുഖങ്ങളിലെയും തൊഴിലാളികൾ പണിമുടക്കിയിരുന്നു. ശമ്പളവർധന സംബന്ധിച്ച മൂന്നാം റൗണ്ട് ചർച്ചകളെതുടർന്ന് തൊഴിലുടമകൾക്ക് മേൽ സമ്മർദ്ദം വർധിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു ദിവസത്തെ പണിമുടക്ക്. 

ജർമനിയിലെ ഏറ്റവും വലിയ തുറമുഖവും യൂറോപ്പിലെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ് ഹാംബർഗ് തുറമുഖം. രാജ്യാന്തര വ്യാപാരത്തിൽ നിർണായക കേന്ദ്രമാണ് ഹാംബർഗ് തുറമുഖം.

English Summary:

Workers at Hamburg Port go on Strike over Wage Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com