ADVERTISEMENT

ബര്‍ലിന്‍ ∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള മുപ്പത്തിയഞ്ചാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കാറല്‍ മാക്സിന്റെ ജന്മനാടായ ട്രിയര്‍ നഗരത്തിനടുത്തുള്ള ഐഫലില്‍ ജൂലൈ 12 മുതല്‍ 16 വരെയാണ് സംഗമം നടക്കുന്നത്.

ജൂലൈ 12 ന് (വെള്ളി) വൈകുന്നേരം 8ന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ചര്‍ച്ചകള്‍, യോഗ, ഗാനമേള തുടങ്ങി നിരവധി കലാ–കായിക  പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്. യൂറോപ്പിലെ പ്രശസ്ത ഗായകന്‍ സിറിയക് ചെറുകാട് (വിയന്ന), ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍ സണ്ണി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, ബൈജു പോള്‍ മേരി ക്രീഗര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.

English Summary:

Global Malayali Federation Pravasi Sangam On July 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com