ADVERTISEMENT

ബര്‍ലിന്‍ ∙ ലോകജനസംഖ്യ വർധിക്കുന്നത്  തുടരുമെന്ന് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് റിപ്പോർട്ട് . അടുത്ത 50-60 വർഷങ്ങളിലായി ജനസംഖ്യ വളർച്ച തുടരും. 2080 പകുതിയോടെ ലോകജനസംഖ്യ 1030 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.  2080ൽ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം ജനസംഖ്യ കുറയും. നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകജനസംഖ്യ 1020 കോടിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ റിപ്പോർട്ട് പ്രകാരം, 2100 വരെ ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് തുടരും. 2060 കളിലാണ് ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കൂടുതലെത്തുക (170 കോടി), പിന്നീട് ഗണ്യമായി കുറയും. 2024ൽ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയും ചൈനയിലെ ജനസംഖ്യ 141 കോടിയുമാകുമെന്ന് കണക്കാക്കുന്നു. 2100 ആകുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയുമ്പോൾ ചൈനയിലെ ജനസംഖ്യ 63.3 കോടിയായി കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary:

World Population will Decrease from 2080

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com