ADVERTISEMENT

ചെസ്റ്റർഫീൽഡ് ∙ ബാപ്പയുടെയും മകളുടെയും യഥാർഥ സ്നേഹത്തെ വിവരിക്കുന്ന കൊച്ചു കഥ ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. വർഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന  ബാപ്പയ്ക്ക്, മകളുടെ കല്യാണത്തിനുപോലും പോകാൻ പറ്റാതെ വരുമ്പോൾ കൂടെയുള്ള കൂട്ടുകാരും, സഹപ്രവർത്തകരും ഒരുമിച്ചുചേർന്ന് മകളുടെ കല്യാണത്തിന് വേണ്ടി നാട്ടിലേക്കു വിടുന്ന ഹൃദയസ്പർശിയായ കഥ.  

നല്ല ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തുത് ഷിജോ സെബാസ്റ്റൈൻ ആണ്. ക്യാമറ നിർവഹിച്ചത് ജയിബിൻ തോളത്തും, എഡിറ്റിംഗ് ചെയ്തു മനോഹരമാക്കിയത് അരുൺ കുത്തേടുത്ത് ആണ്. സ്റ്റാൻലി ജോസഫ്, ഷൈൻ മാത്യു, എബിൾ എൽദോസ്, രതീഷ് തോമസ്, ബിജി ബിജു, സൗമ്യ ബൈജു, എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. MALAYALAM SHORT MOVIE ‘എന്റെ ബാപ്പ'.
(വാർത്ത ∙ ജിയോ ജോസഫ്)

English Summary:

'Ente Bappa' Short Film Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com