ADVERTISEMENT

ക്രൊയേഷ്യ  ∙ വടക്കുപടിഞ്ഞാറൻ ക്രൊയേഷ്യയിലെ നഴ്സിങ് ഹോമിൽ  വെടിവയ്പ്പ്. തോക്കുധാരിയുടെ  അമ്മയടക്കം അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു. 

പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇരകളിൽ ഒരാൾ നഴ്സിങ് ഹോം ജീവനക്കാരനാണെന്ന് തൊഴിൽ, പെൻഷൻ, കുടുംബ, സാമൂഹിക നയ മന്ത്രി മരിൻ പിലറ്റിക് മാധ്യമങ്ങളോട് പറഞ്ഞു.

അക്രമിയുടെ അമ്മ കഴിഞ്ഞ 10 വർഷമായി നഴ്സിങ് ഹോമിൽ ആയിരുന്നു താമസം. ആക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന്  അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച് സ്പ്ലിറ്റിൽ സംഭവത്തെ അപലപിച്ചു

തോക്കുധാരി യുദ്ധ സേനാനിയാണെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. 

English Summary:

Six dead in shooting at a nursing home in Croatia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com