ADVERTISEMENT

കൊളോണ്‍ ∙ കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് ജർമനിയിലെ മലയാളികള്‍ക്കായി കര്‍ഷകശ്രീ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 27, 28 തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവരുടെ  തോട്ടങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തും. 

അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറായ ജര്‍മന്‍കാരന്‍ യുര്‍ഗന്‍ ഹൈനെമാന്‍റെ നേതൃത്വത്തില്‍ ഉല്ല ഹൈനെമാന്‍, ജോസ് പുതുശേരി, പോള്‍ ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തുക. ഏറ്റവും കൂടുതല്‍ പച്ചക്കറിച്ചെടികള്‍ (ഇന്ത്യന്‍, ജര്‍മന്‍), പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചെറുമരങ്ങള്‍, വിവിധയിനം കാഴ്ചച്ചെടികള്‍, തോട്ടത്തിന്‍റെ അടുക്കും ചിട്ടയും, സസ്യാദികളുടെ ശുശ്രൂഷ, വളര്‍ച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.

ജർമനിയിലെ മലയാളികളെ കാര്‍ഷിക പ്രവര്‍ത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനാണ് മത്സരം. വിജയികളെ ഓഗസ്റ്റ് 31 ന് സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ വേളയില്‍ ആദരിക്കും. ജോസ് പുതുശേരി(പ്രസിഡന്‍റ്, 0176 56434579), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്, 01575 3422279), ജോസ് കുമ്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), ബിന്റോ പുന്നൂസ് (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭരണ സമിതിയംഗങ്ങള്‍.

English Summary:

German Pravasi Karshakasree Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com