ADVERTISEMENT

മ്യൂണിക്ക് ∙ വീണ്ടും ഫുട്ബോള്‍ ആവേശം നിറക്കാന്‍ മിന്നല്‍ ബയേണ്‍ ഇവി ഓള്‍ യൂറോപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 27 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം ആറുമണിവരെ (Graubeundener Str.100, 81475, Meunchen) സംഘടിപ്പിക്കുന്നു.

venue : https://maps.app.goo.gl/9Bg1ajnxN7CM3QTKA?g_st=iwb യൂറോപ്പിലെ പ്രമുഖരായ മലയാളി ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ഫുട്ബോള്‍ കാര്‍ണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് മിന്നല്‍ ബയേണ്‍ കപ്പും 1000 യൂറോയുമാണ് സമ്മാനം ലഭിക്കുക. തീപാറുന്ന ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് പുറമേ കാണികള്‍ക്കായി പല മത്സരങ്ങളും ഉണ്ടായിരിക്കും. മ്യൂണിക്കില്‍ ആദ്യമായി നടക്കുന്ന മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയില്‍ വിശപ്പ് അകറ്റാന്‍ വിവിധങ്ങളായ വിഭവങ്ങളും ഗ്രൗണ്ടില്‍ തയാറാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com