ADVERTISEMENT

ലണ്ടൻ ∙ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ കലാസാംസ്കാരികവേദിയുടെ 15–ാം സമ്മേളനത്തിൽ കാൻസർ മേഖലയിലെ നൂതന ചികിത്സാരീതികളെക്കുറിച്ചു ചർച്ച നടത്തി. യൂണിവേഴ്സൽ ഹ്യൂമാനിറ്റി മൂവ്മെന്റ് സ്ഥാപകനും ഫിലിപ്പീൻ ഹോമിയോപ്പതി ഫൗണ്ടേഷൻ പ്രസിഡന്റും ഡിഎസ്എ ഗ്ലോബൽ മെഡിക്കൽ സെന്ററിലെ ചീഫ് ഫിസിഷ്യനും ഗവേഷകനുമായ ഡോ. ഷാജി വർഗീസ് കുടിയേറ്റും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രഫസറും നാഷനൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയുടെ മെഡിക്കൽ അസസ്മെന്റ് ആൻഡ് റെയിറ്റിങ്ങ് ബോർഡ് അംഗവുമായ പ്രഫസർ ഡോ. പി. കൃഷ്ണനുമാണ് പ്രഭാഷണം നടത്തിയത്.

കാൻസർ ചികിത്സയെ സംബന്ധിച്ച് ഡോ. ഷാജി വർഗീസ് സംസാരിച്ചു. ഹോമിയോപ്പതി ചികിത്സയിൽ രോഗപ്രതിരോധശക്തി എങ്ങനെ വർധിപ്പിക്കാം. ഹോമിയോപ്പതി കാൻസറിനെ എങ്ങനെ തടയും എന്നീ വിഷയങ്ങളെക്കുറിച്ചാണ് പ്രഫസർ ഡോ. പി. കൃഷ്ണൻ സംസാരിച്ചത്.

ധന്യഗ്രൂപ്പ് ഓഫ് കമ്പനി സിഇഒയും വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റുമായ ജോൺ മത്തായി കലാസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.ഓൺലൈനായി ഒരുക്കിയ കലാസാംസ്കാരികവേദി കുവൈത്തിൽ നിന്നുള്ള നർത്തകിയും ഗായികയുമായ കുമാരി ആൻലിയ സാബുവിന്റെ ഈശ്വര പ്രാർഥനയോടെയാണ് തുടങ്ങിയത്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ആശംസിച്ചു. ഗവർണർ   ആരീഫ് മുഹമ്മദ് ഖാനിൽ നിന്നും ബിസിനസ് സബർമതി എക്സലൻസ് അവാർഡ് ലഭിച്ച ഗ്ലോബൽ പ്രസിഡന്റ്  ജോൺ മത്തായിക്കു വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ അഭിനന്ദനങ്ങളും ആദരവും അർപ്പിക്കുന്നതായി ജോളി എം. പടയാട്ടിൽ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫ് വർഗീസ്, യൂറോപ്പ് റീജൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ നേതൃത്വത്തിന് യൂറോപ്പ് റീജന്റെ അഭിനന്ദനങ്ങൾ ജോളി തടത്തിൽ നേർന്നു. ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, വൈസ് പ്രസിഡന്റ് പി. എൻ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ഡോ. അജി അബ്ദുള്ള, അമേരിക്കൻ റീജൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, എൻ.ആർ.കെ. പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ഗ്ലോബൽ വുമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലശല്ലൂർ, ദുബായ് പ്രൊവിൻസ് പ്രസിഡന്റ് കെ. എ. പോൾസൻ, യൂറോപ്പ് റീജൻ ട്രഷറർ ഷൈബു ജോസഫ്, വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.

രാഷ്ട്രമീഡിയ ചെയർമാൻ അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളി, അബ്രഹാം നടുവിലേഴത്ത്, മോളി കല്ലുകുളങ്ങര, പ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധൻ ഡോ. ജോർജ് കാളിയാടൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കാരൂർ സോമൻ എന്നിവരുടെ സജീവ സാന്നിദ്ധ്യം കലാസാംസ്കാരികവേദിയിൽ ഉണ്ടായിരുന്നു. യൂറോപ്പിൽ നിന്നുള്ള പ്രമുഖ ഗായകനായ ജോസ് കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, ഇന്ത്യാ റീജനിൽ നിന്നുള്ള അജയ് കുമാർ, കുവൈത്തിൽ നിന്നുള്ള ആൻലിയ സാബു തുടങ്ങിയവർ ഗാനാലപനം നടത്തി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനായ  ഗ്രിഗറി മേടയിലുംനർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്തത്. കംപ്യൂട്ടർ എൻജീനിയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി യൂറോപ്പ് റീജൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പള്ളി കൃതജ്ഞത പറഞ്ഞു.

English Summary:

15th Kalasamskarikavedi of Pravasi Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com