ADVERTISEMENT

ദ്രോഗട ∙ അയർലൻഡ് മലയാളികളെ ആവേശത്തിലാക്കാൻ ദ്രോഗടയിലെ ‘പൂരം 2025‘ ജൂൺ 28 ന് നടക്കും. പൂരം 2005 ന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നിറഞ്ഞ സദസ്സിൽ ലൂക്കൻ ഡ്യൂ ഡ്രോപ്പ്സിന്റെ മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെയാണ് നടന്നത്. തുള്ളിയാലൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ലൗത്ത് കൗണ്ടി കൗൺസിൽ ചെയർപേഴ്സൺ കെവിൻ കള്ളാൻ, ദ്രോഗട മേയർ പാഡി എംസിക്വില്ലൻ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നടത്തിയത്. ടിഡി ഗെഡ് നാഷ്, ദ്രോഗട സിറ്റി കൗൺസിലർമാരായ ഡെക്ലാൻ പവർ, മിഷേൽ ഹാൾ, എജിറോ ഒഹാർ സ്ട്രാട്ടൺ, ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ അഡ്രിയാൻ ക്ലറ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.   

pooram-2025-is-scheduled-for-june-28th

ദ്രോഗട ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ), റോയൽ ക്ലബ്‌ ദ്രോഗട എന്നിവർ സംയുക്തമായാണ് ‘പൂരം 2025‘ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽപ്പരം കലാകാരന്മാർ അവധരിപ്പിക്കുന്ന വിവിധ സാംസ്കാരിക കലാരൂപങ്ങൾ, കാർണിവൽ, പാചക മത്സരങ്ങൾ, ഫാമിലി മത്സരങ്ങൾ, ഫുഡ്‌ കൗണ്ടറുകൾ എന്നിവ അന്നേ ദിവസം ഉണ്ടായിരിക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പൂരത്തിൽ പ്രവേശനം സൗജന്യം ആയിരിക്കും എന്ന് പൂരം കമ്മിറ്റി അറിയിച്ചു. ദ്രോഗടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ മെഗാഉത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

English Summary:

Pooram 2025' is scheduled for June 28th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com