ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ടിന്‍റെ തെക്കുപടിഞ്ഞാറൻ പട്ടണമായ ഡോർചെസ്റ്ററിൽ ഇന്ത്യൻ കൂട്ടായ്മയായ "എമിനെൻസ്’’ ക്ലബിന്‍റെ നേതൃത്വത്തിൽ 200 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്ത ആദ്യ ഓണാഘോഷം കെങ്കേമമായി നടത്തി. ക്ലബ്ബംഗങ്ങളെ മൂന്ന് ടീമുകൾ ആയി തിരിച്ച്  നടത്തിയ ആവേശകരമായ അത്തപ്പൂക്കളം മത്സരം ഓണാഘോഷങ്ങളുടെ വ്യത്യസ്തമായ തുടക്കമായി.

dorchester-eminence-club-onam-celebration1

10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 36 സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയായിരുന്നു മറ്റൊരു ആകർഷണം. രാജപ്രൗഢിയോടെ വന്നിറങ്ങിയ മഹാബലി ആഘോഷങ്ങൾക്ക് ആശംസ നേർന്നു. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടുകൂടിയാണ് അംഗങ്ങൾ മാഹാബലിക്ക് സ്വീകരണം ഒരുക്കിയത്.

dorchester-eminence-club-onam-celebration3

പിന്നീട് മണിക്കൂറുകൾ നീണ്ട, നൃത്ത വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കലാവിരുന്ന് ഏവരും ആസ്വദിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം വടംവലി, കസേരകളി തുടങ്ങിയ മൽസരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. സമ്മാനദാനത്തോടെ ആഘോഷങ്ങൾ സമാപിച്ചു.

English Summary:

Dorchester Eminence Club's Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com