ADVERTISEMENT

ബർലിൻ ∙ ജർമനിയിലെ കാസ്സൽ ഹീലിയോസ് മല്ലു അസോസിയേഷന്‍റെ നേതൃത്വത്തിൽ തിരുവോണ നാളിൽ  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കാസ്സലിന്‍റെ ഹൃദയ ഭൂമിയിൽ സ്ഥിതി ചെയുന്ന ഹീലിയോസ് ക്ലിനികും കാസ്സലിൽ ജോലി ചെയുന്ന മലയാളി സുഹൃത്തുക്കളുടെയും, കുടുംബങ്ങളുടെയും കൂട്ടായ്മയാണ് ഇത്. കഴിഞ്ഞ വർഷവും ഇവർ  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഉച്ചയ്ക്ക് 1 മണിക് തുടങ്ങിയ പരിപാടി  രാത്രി 8.30ന്  ആണ് അവസാനിച്ചത്.  ഡാൻസ് പ്രോഗ്രാമുകൾ, തിരുവാതിര കളി, പാട്ടുകൾ, ഓണവും കേരളവും എന്നാ വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു. കേരളതിന്‍റെ തനതായ ഓണാഘോഷാ മത്സരങ്ങളും നടത്തി. ജർമനിയിലെ ഹെസ്സൻ സ്റ്റേറ്റിലെ പ്രധാന പട്ടണമാണ് കാസ്സൽ.

onam-celebrations-were-organized-by-castle-helios-mallu-association2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വാർത്ത ∙ അനിൽ മൈലാടുംപാറ

English Summary:

Onam Celebrations were Organized by Castle Helios Mallu Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com