ADVERTISEMENT

ദുബായ് ∙ പരിചരണവും സാന്ത്വനവും ജീവിത വൃതമാക്കിയ ഭൂമിയിലെ മാലാഖമാരെ കണ്ടെത്താനുള്ള ജോയ് ആലുക്കാസ് ഏയ്ഞ്ചൽ അവാർഡിന് ജൂലൈ ആറു വരെ പേര് നിർദേശിക്കാം. നഴ്സുമാരുടെ പരിചരണം ലഭിച്ചിട്ടുള്ള ആർക്കും തങ്ങളുടെ അനുഭവം സഹിതം നാമനിർദേശം സമർപ്പിക്കാം എന്നതാണ് അവാർഡിന്റെ പ്രത്യേകത. ഓഗസ്റ്റ് രണ്ടിന് താജ് ദുബായിലാണ് അവാർഡ് ദാനം.

25000ത്തോളം വരുന്ന നഴ്സിങ് സമൂഹത്തിൽ നിന്ന് മലയാളി വിഭാഗത്തിലും, ഫിലിപ്പീസ് വിഭാഗത്തിലും ഒരോ ജേതാക്കളെ തിരഞ്ഞെടുക്കും. മലയാള മനോരമ കൂടി പങ്കാളിയാകുന്ന ഏയ്ഞ്ചൽ അവാർഡിൽ നിരവധി ഉപഹാരങ്ങൾക്ക് പുറമെ ഒരു ലക്ഷം രൂപ വീതമാണ് അവാർഡ് തുക. വോൾ സ്ട്രീറ്റ് എക്സ്ചേഞ്ച് ഈ തുക സമ്മാനിക്കും. ഫൈനൽ റൗണ്ടിൽ വരുന്ന പത്തുപേരിൽ നിന്നാവും രണ്ടു വിജയികളെ തിരഞ്ഞെടുക്കുക. ഇവർക്കും സമ്മാനങ്ങളുണ്ട്. ജോയ് ആലുക്കാസിന്റെ ആഭരണങ്ങൾക്ക് ഇവർക്ക് ലഭിക്കും. 

നിസ്വർഥ സേവനം നടത്തുന്ന നഴ്സുമാരെ ആദരിക്കുന്ന സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസിലെ ജിബിൻ തോമസ് ജോൺ പറഞ്ഞു. മുഖ്യജേതാക്കളെ നിർദ്ദേശിക്കുന്നവർക്കും സമ്മാനം ലഭിക്കും. നിക്കായി ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസാണ് ഇവർക്ക് സമ്മാനം നൽകുന്നത്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് നൽകുന്നത്. ഹിറ്റ് എഫ്.എം, നിക്കായി ഇല്ക്ട്രോണിക്സ്, സാപിൾ പെർഫ്യൂംസ് തുടങ്ങിയവരും പങ്കാളികളാകുന്നു. നാമനിർദേശം സമർപ്പിക്കാൻ www.angelawardsuae.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com