ADVERTISEMENT

കുവൈത്ത് സിറ്റി∙ കൃഷി-മത്സ്യ അതോറിറ്റിയുടെ കീഴിലുള്ള തടാകങ്ങളിൽ കഴിഞ്ഞ രണ്ട് വർഷം വളർത്തിയെടുത്തത് 21 ലക്ഷം കിലോ മത്സ്യം. ആരി, തിലാപിയ, ഹമൂർ തുടങ്ങി ഭക്ഷ്യയോഗ്യമായവയും അലങ്കാരമത്സ്യങ്ങളും  വളർത്തിയെടുത്തിട്ടുണ്ട്. കുവൈത്തിലെ തീൻ‌മേശകളിൽ എത്തുന്നത് കടലിൽനിന്നുള്ള മത്സ്യങ്ങൾ മാത്രമല്ല. കടൽ‌വെള്ളം പമ്പ് ചെയ്ത് വഫ്രയിലും സുലൈബിയയിലും അബ്‌ദലിയും നിർമിച്ച തടാകങ്ങളിലും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വളർത്തുന്നുണ്ട്. 2017ൽ കിലോഗ്രാമിന് ശരാശരി 1.5 ദിനാറും 2018ൽ 1.755 ദിനാറുമാണ്  വിൽപനയിലൂടെ അതോറിറ്റിക്ക് ലഭിച്ചത്. 2017ൽ 11350 കിലോഗ്രാം ആരി മീനാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വർഷം 10650 കിലോഗ്രാം ലഭിച്ചു.

2 വർഷത്തിനിടെ  തടാകങ്ങളിലെ ആരിമീൻ വിൽ‌പനയിലൂടെ 88000 ദിനാർ വരുമാനമുണ്ടായി. 2017ൽ 1.7ദശലക്ഷം കിലോ തിലാപിയ  ഉൽപാദിപ്പിച്ചു. 2018ൽ 187310 കിലോഗ്രാം. തിലാപിയ വിൽ‌ലനയിലൂടെ 2.9 ദശലക്ഷം ദിനാർ ആണ് വരുമാനം. ഹമൂർ മത്സ്യത്തിൻ‌റെ തോത് ഇങ്ങനെ: 2017ൽ 1950 കിലോഗ്രാം ഉത്പാദനം.  കഴിഞ്ഞ വർഷം കാര്യമായ ഉത്പാദനം ഇല്ല. 2017ൽ 2800 കിലോഗ്രാം അലങ്കാര മത്സ്യം കിലോഗ്രാമിന് ശരാശരി 5 ദിനാറിന് വിറ്റു. മറ്റിനം മത്സ്യം 2017 ൽ 157150 കിലോഗ്രാം ഉത്പാദിപ്പിച്ചു. ശരാശരി വില 2 ദിനാർ. മത്സ്യം വളർത്ത് കേന്ദ്രങ്ങളിൽ 602 പേർ തൊഴിലെടുക്കുന്നതാ‍യാണ് കണക്ക്. അവരിൽ 351 പേർ ഇന്ത്യക്കാരാണ്.  3 സ്വദേശികൾ ഇവിടെ ജോലിചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com