ADVERTISEMENT

റിയാദ് ∙ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ സൗദിയിൽ വരുന്നു. രാജ്യത്തെ ഏറ്റവും വലിയ കലാകായിക, വിനോദ, ടൂറിസം പദ്ധതിയായ ഖിദ്ദിയ്യയുടെ ഭാഗമായി സജ്ജമാക്കുന്ന ഫാൽകൺ ഫ്ലൈറ്റ് റൈഡിലെ 28 വിനോദങ്ങളിൽ മുഖ്യ ആകർഷണമാകും ഈ റോളർകോസ്റ്റർ. ലോകത്തിലെ ഏറ്റവും വലിയ അമ്യൂസ്മെൻറ് പാർക്ക് കമ്പനിയായ സിക്സ് ഫ്ലാഗ്സിനാണ് പാർക്കിന്റെ നടത്തിപ്പ് ചുമതല.

Saudi-Arabia-Theme-Park

വടക്കൻ അമേരിക്കയിൽ 26 വിനോദ കേന്ദ്രങ്ങൾ നടത്തുന്ന കമ്പനിയാണ് സിക്സ് ഫ്ലാഗ്സ്. റിയാദിൽനിന്നു 40 കിലോമീറ്റർ അകലെ 6 പ്രമേയങ്ങളിലായി 32 ഹെക്ടറിലുള്ള ഖിദ്ദിയ പദ്ധതി 2023ൽ സജ്ജമാകും. അറേബ്യൻ സംസ്കാരവും പൈതൃകവും അടുക്കിവച്ച് നിർമിക്കുന്ന സിറോകൊ ടവറായിരിക്കും മറ്റൊരു ആകർഷണം. ലോകത്തിലെ ഏറ്റവും വലിയ ഡ്രോപ് ടവർ റൈഡ്, കടൽകുതിര, അരുവികൾക്കുമീതെയുള്ള സവാരി തുടങ്ങി നൂതന വിനോദങ്ങളാണ് ഖിദ്ദിയയെ ലോകോത്തരമാക്കുന്നത്.

Saudi-Arabia-Theme-Park7

കാലഭേദമന്യെ പ്രതിദിനം 15,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ 90 മുതൽ 120 ദിവസം വരെ ചൂടുള്ള കാലാവസ്ഥയാണെങ്കിലും  റൈഡുകൾക്കുമീതെ തണലൊരുക്കിയും വെള്ളം സ്പേ ചെയ്തും ചൂടൻ കാലാവസ്ഥയെ വരുതിയിലാക്കുമെന്നും വർഷം മുഴുവൻ സന്ദർശകരെ സ്വാഗതം ചെയ്യുമെന്നും അധികൃകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com