ADVERTISEMENT

ദോഹ ∙ മികച്ച സന്ദർശക പങ്കാളിത്തത്തോടെ കത്താറ പൈതൃക കേന്ദ്രത്തിലെ മൂന്നാമത് രാജ്യാന്തര വേട്ട-ഫാൽക്കൻ പ്രദർശനം സമാപിച്ചു. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, നയതന്ത്ര പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് സന്ദർശകരാണ് എത്തിയത്.

സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സുൽത്താൻ ബിൻ റാഷിദ് അൽഖാദർ, അമീരി ദിവാൻ പ്രത്യേക ചീഫ് ഖാലിദ് ബിൻ ഷഹീദ് അൽ ഗാനി, നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് തുർക്കി അൽ സുബെ, അമീറിന്റെ പ്രതിരോധ കാര്യ ഉപദേഷ്ടാവ് ലെഫ.ജനറൽ ഹമദ് ബിൻ അലി അൽ അത്തിയ്യ എന്നിവരും സന്ദർശകരിൽ ഉൾപ്പെടുന്നു.140ലേറെ രാജ്യാന്തര, പ്രാദേശിക കമ്പനികളാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. ഫാൽക്കൻ വേട്ടയ്ക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രദർശിപ്പിച്ചിരുന്നു.

ഖത്തരി സംസ്‌കാരത്തിൽ ഫാൽക്കൻ പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് പ്രദർശനം നടത്തിയത്. ഫാൽക്കനറി പൈതൃകം പ്രമേയമാക്കിയുള്ള തൽസമയ പെയിന്റിങ്ങിൽ മലയാളി ചിത്രകാരന്മാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.ഫാൽക്കനുകളുടെ ലേലത്തിലും നൂറിലേറെ പേർ പങ്കെടുത്തു. 6,00,000 റിയാലിനാണ് അൽ ഹൂർ ഇനത്തിൽപ്പെട്ട ലാനർ ഫാൽക്കൺ വിറ്റുപോയത്. ഏകദേശം 18 ഓളം ഫാൽക്കനുകളാണ് 70,000-1,11,000 റിയാലിന് ഇടയിൽ വിറ്റുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com