ADVERTISEMENT

ദോഹ∙ ഒഴിവു സമയങ്ങള്‍ ചെലവഴിക്കാന്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും പോകാന്‍ വഴിയറിയാതെ ഇനി ബുദ്ധിമുട്ടേണ്ട. രാജ്യത്തെ പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍, ദ്വീപുകള്‍, ഹരിത ഭൂമികള്‍, ഫാമുകള്‍ തുടങ്ങി എല്ലാ ഉല്ലാസ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും അങ്ങോട്ടുള്ള വഴിയും ഇനി വിരല്‍തുമ്പില്‍ ലഭിക്കും.

ശൈത്യകാലമായതോടെ പുറത്തെ തണുപ്പ് ആസ്വദിക്കാന്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കുമുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതോടെയാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം കൃത്യമായ ലൊക്കേഷനും വിവരങ്ങളും അടങ്ങുന്ന വെബ് ലിങ്ക് നല്‍കിയിരിക്കുന്നത്.

മന്ത്രാലയത്തിലെ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെന്ററാണ് പുതിയ സേര്‍ച്ച് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. http://www.gisqatar.org.qa/parks എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ വിവരങ്ങളും ലഭിക്കുമെന്ന് മാത്രമല്ല വഴിതെറ്റാതെ കൃത്യസ്ഥലത്ത് എത്താനും സഹായിക്കും
രാജ്യത്തെ നഗരസഭകള്‍, 96 പബ്ലിക് പാര്‍ക്കുകള്‍, 12 ബീച്ചുകള്‍, പ്രകൃതി സമ്പത്തുകള്‍ എന്നിവയുടെ വിവരങ്ങൾ ഇതിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com