ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഗയാന എന്ന രാജ്യക്കാർ കുവൈത്തിൽ കൈ വിരലിൽ എണ്ണാൻ പോലുമില്ല. എന്നാൽ ഗയാനയ്ക്ക് കുവൈത്തിൽ സ്ഥാനപതിയും നയതന്ത്രകാര്യാലയവുമുണ്ട്. 

കഴിഞ്ഞ ദിവസം കുവൈത്തിലെ ഗയാന എംബസി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു – ഏറ്റവും കൂടുതൽ സ്റ്റിക്കറുകൾ പതിച്ച കാർ അവരുടേതാണെന്ന്.

ഈ കാറിൽ 41,543 സ്റ്റിക്കറുകളാണുള്ളത്. നിലവിൽ മറ്റൊരു രാജ്യം 14636 സ്റ്റിക്കറുമായി സ്ഥാപിച്ച റെക്കോർഡ് ആണ് ഗയാന എംബസി ഭേദിച്ചത്. 

സ്റ്റിക്കറുകൾ നിറഞ്ഞതാണെങ്കിലും ഓടിക്കാൻ പ്രയാസമില്ല. കണ്ണാടികളിലും ചില്ലുകളിലും ലൈറ്റുകളിലും സ്റ്റിക്കർ ഇല്ല. എല്ലാ വ്യവസ്ഥകളും പാലിച്ചാണ് സ്റ്റിക്കർ പതിപ്പിച്ചതെന്ന് കണ്ടെത്തിയതായി ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധി ഷൈഫാലി മിഷ്‌റ പറഞ്ഞു. 

മിഷ്‌റഫിലെ മുബാറക് അബ്ദുല്ല ജാബർ പ്രദേശത്തെ എംബസി പരിസരത്ത് പൊതുജനങ്ങൾക്ക് കാണുന്നതിനായി ഏതാനും ദിവസം കാർ ഉണ്ടാകും. തുടർന്ന് കുവൈത്ത് മ്യൂസിയത്തിന് ഗയാനയുടെ സംഭാവനയായി കാർ നൽകുമെന്ന് സ്ഥാനപതി പറഞ്ഞു. ഗയാനയുടെ സ്ഥാനപതി ഡോ.ഷാമിർ അലി ഇന്ത്യക്കാരുടേത് ഉൾപ്പെടെ പല പരിപാടികളിലും സജീവ സാന്നിധ്യമാണ്.

സ്ഥാനപതി ഡോ.ഷാമിൽ അലി, പത്നി മറിയം ബീബി അലി എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കുവൈത്ത് മോട്ടർ ടൗണിൽ നടന്ന ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com