ADVERTISEMENT

ദോഹ ∙ ഖത്തറിലെ മരങ്ങളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെ വര്‍ധന 93 ശതമാനം. 2010ല്‍ മരങ്ങളുടെ എണ്ണം 30,735 ആയിരുന്നത് 2020 ആയപ്പോഴേക്കും 59,386 ആയാണ് വര്‍ധിച്ചത്. ഈന്തപ്പനകളുടെ എണ്ണം 14,983 ല്‍ നിന്ന് 19,058 ആയും ഉയര്‍ന്നിട്ടുണ്ട്. 27 ശതമാനമാണ് വര്‍ധനയെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് എല്‍ ഖൗരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നഗരസഭ പാര്‍ക്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വദേശി വീടുകള്‍ എന്നിവിടങ്ങളിലേക്കായി വിതരണം ചെയ്തതും നട്ടുവളര്‍ത്തിയതും 1,04,356 തൈകളാണ്.

രാജ്യത്തുടനീളമായി ഹരിതാഭ വർധിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ഫാമുകള്‍ക്കും സര്‍ക്കാര്‍ ഭൂമികള്‍ക്കും വീടുകളിലുമെല്ലാം പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങളുടെ തൈകള്‍ നല്‍കുന്നുണ്ട്. ഗാഫ്, സമാര്‍, സിദ്ര, ഒമാനി ലമണ്‍ തുടങ്ങി വ്യത്യസ്ത ഇനം മരങ്ങളുടെ തൈകളാണ് നല്‍കുന്നത്. വന്യജീവി സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക ഗാഫ് മരങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഖത്തരി ഗാഫ് പദ്ധതി, ഭൂമി സംരക്ഷണത്തിനുള്ള ലാന്‍ഡ് പ്രൊട്ടക്ഷന്‍ പദ്ധതി എന്നിവയാണ് നടപ്പാക്കി വരുന്നത്. രണ്ട് പദ്ധതികളിലേക്കും ആവശ്യമായ തൈകളുമെല്ലാം നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com