ADVERTISEMENT

ദോഹ  ∙ ഫാഷൻ പ്രേമികൾക്ക് ഇന്ന് സ്വദേശി ഫാഷൻ ഡിസൈനർമാരുടെയും ആഡംബര ഫാഷൻ ബ്രാൻഡുകളുടെയും വെർച്വൽ ലൈവ് ഫാഷൻ ഷോ കാണാം.

ഖത്തർ സമ്മർ പ്രോഗ്രാമിന്റെ ഭാഗമായി ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ (ക്യുഎൻടിസി) ആണ് ഫാഷൻ ഷോ നടത്തുന്നത്. ക്യുഎൻടിസിയുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെ ഇന്ന് രാത്രി പ്രാദേശിക സമയം 9.00ന് ഫാഷൻ ഷോ ലൈവ് ആയി കാണാം. ഖത്തറിന്റെ ആഡംബര കേന്ദ്രങ്ങളിലൊന്നായ പേൾ ഖത്തർ ആണ് ഫാഷൻ ഷോയുടെ വേദി. റെഡി ടു വിയർ വസ്ത്രങ്ങൾ, പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ, വൈകുന്നേരങ്ങളിൽ ധരിക്കാനുള്ളവ  തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള വസ്ത്രങ്ങളും വ്യത്യസ്ത ഡിസൈനുകളിലുള്ള അബായകളും അണിഞ്ഞ് ഫാഷൻ മോഡലുകൾ റാംപിലെത്തും.  

പേൾ ഖത്തറിന്റെ ഡവലപ്പർമാരായ യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി (യുഡിസി)യുമായി ചേർന്നാണ് വെർച്വൽ ഫാഷൻ ഷോ നടത്തുന്നത്. രാജ്യത്ത് ഇതാദ്യമായാണ് വെർച്വൽ ഫാഷൻ ഷോ യാഥാർത്ഥ്യമാകുന്നത്. കോവിഡ് കാലമായതിനാൽ വിദേശങ്ങളിലേക്ക് അവധിക്കാലം ചെലവിടാൻ പോകാൻ കഴിയാത്ത സ്വദേശികൾക്കും പ്രവാസികൾക്കും ദോഹയിൽ തന്നെ അവിസ്മരണീയമായ അവധിക്കാലത്തിനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ടുള്ള ഓഫർ പാക്കേജുകളും സമ്മർ പ്രോഗ്രാമിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com