ADVERTISEMENT

ഷാർജ∙  മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം നാളെ രാവിലെ 9.30ന് ഓൺലൈൻ വഴി നടക്കും. മലയാളം മിഷൻ റജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പരിശീലനം നൽകും. ക്യാംപിന് യുഎഇ ചാപ്റ്റർ ചീഫ് കോ–ഓർഡിനേറ്റർ കെ. എൽ ഗോപി, ഷാർജ മേഖല കോഓർഡിനേറ്റർ ശ്രീകുമാരി ആന്റണി എന്നിവർ നേതൃത്വം നൽകും.

27 പഠന കേന്ദ്രങ്ങളും പരിശീലനം ലഭിച്ച 25 അധ്യാപകരുമാണ് ഷാർജ മേഖലയിലുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന് ശേഷമാണ് മേഖലയിൽ പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്. യുഎഇ ചാപ്റ്ററിന് കീഴിൽ വിവിധ എമിറേറ്റുകളിലായി 4700 വിദ്യാർഥികളും 326 അധ്യാപകരും, 154 പഠനകേന്ദ്രങ്ങളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com