ADVERTISEMENT

ദോഹ∙പച്ചക്കറികളും പഴങ്ങളുമായി പ്രാദേശിക കർഷക വിപണികൾ സജീവം. ശൈത്യകാല പച്ചക്കറി ചന്തകൾക്ക് പുറമേ ടോർബ കർഷക മാർക്കറ്റ് ശനിയാഴ്ച തുറക്കും.

ഖത്തർ ഫൗണ്ടേഷനിലെ സെറിമോണിയൽ കോർട്ടിലാണ് ടോർബ കർഷക വിപണി. പഴങ്ങളും പച്ചക്കറികളും കൂടാതെ ബേക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ, വീടുകളിൽ ഉണ്ടാക്കിയ ഭക്ഷ്യ സിറപ്പുകൾ, തേൻ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുമുണ്ടാകും. ശനിയാഴ്ചകളിൽ രാവിലെ 8.00 മുതൽ രാത്രി 8.00 വരെ മാത്രമാണ് പ്രവർത്തനം.

വ്യാഴം, വെളളി, ശനി ദിവസങ്ങളിൽ രാവിലെ 7.00 മുതൽ വൈകിട്ട് 4.00 വരെയാണ് അൽമസ്രുഅ, അൽഖോർ-അൽ ദഖീറ, അൽവക്ര, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിൽ ശൈത്യകാല കർഷക ചന്തകളുടെ പ്രവർത്തനം. പഴങ്ങളും പച്ചക്കറികളും കൂടാതെ അലങ്കാര ചെടികളും തേൻ, ചിക്കൻ, മുട്ട, കന്നുകാലികൾ, മീൻ എന്നിവയും സുലഭമായി ലഭിക്കും. ടോർബയിലും ശൈത്യകാല ചന്തകളിലും കർഷകർ നേരിട്ടാണു വിൽപന.ഖത്തരി ഫാം 

ഉൽപന്ന മേളയ്ക്ക് തുടക്കം

150 പ്രാദേശിക ഫാമുകളിൽ നിന്നുളള ഉൽപന്നങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖത്തരി ഫാം ഉൽപന്ന മേള തുടങ്ങി. ഹൈപ്പർമാർക്കറ്റുകളിലൂടെ പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത് 

ഖത്തർ ഫാം, പ്രീമിയം ഖത്തരി വെജിറ്റബിൾസ് എന്നീ പദ്ധതികളിലൂടെയാണ്. കാർഷിക ഉൽപന്നങ്ങളിൽ 33 ശതമാനമാണ് സ്വയം പര്യാപ്തത. 2023 ഓടെ 70 ശതമാനമാണ് ലക്ഷ്യമിടുന്നത്. 

നിലവിൽ പ്രതിവർഷം 92,000 ടൺ പച്ചക്കറികളും പഴങ്ങളുമാണ് പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com