ADVERTISEMENT

മനാമ ∙ ‘കെപിഎ സ്നേഹസ്പര്‍ശം’ എന്ന ശീര്‍ഷകത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാംപ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 രാവിലെ 9 മുതല്‍ റിഫ ബിഡിഎഫ് ആശുപത്രിയില്‍ വെച്ചു നടക്കും. 

വരും മാസങ്ങളില്‍ വ്യത്യസ്ഥ ആശുപത്രികളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കണ്‍വീനര്‍മാരായ റോജി ജോണ്‍ (3912 5828), സജീവ് ആയൂര്‍ (3402 9179) എന്നിവരെ ബന്ധപ്പെടണമെന്ന് പ്രസിഡന്‍റ് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com