ADVERTISEMENT

സിനിമയെന്നത് മലയാളികൾക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിനോദങ്ങളിൽ ഒന്നാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും തീയറ്ററുകളിൽ പോയി സിനിമകൾ കണ്ട് ആസ്വദിച്ച് കയ്യടിക്കുകയും കണ്ണീരണിയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തവരാണ് നമ്മൾ. പ്രവാസ ജീവിതത്തിലേക്ക് കടന്നതോടെ പലർക്കും അതെല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നുണ്ടെങ്കിലും വളരെ ശക്തമായി അവ നമ്മളിലേക്ക് എത്തിക്കുന്നവരാണ് വോക്സ് സിനിമാസ്. ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് സജീവമായി സിനിമകൾ ബിഗ് സ്ക്രീനിൽ എത്തിക്കുകയാണ് വോക്സ് സിനിമാസ്. ഗൾഫിലാണെങ്കിലും മലയാള സിനിമകളും ഇന്ത്യയിൽ മറ്റുഭാഷകളിൽ ഇറങ്ങുന്ന സിനിമകളും പ്രവാസികളിലേക്ക് മികച്ച ഗുണനിലവാരത്തിൽ വോക്സ് സിനിമാസ് എത്തിക്കുന്നു. മധ്യപൂർവദേശത്ത് വോക്സ് സിനിമാസിന് ഏതാണ്ട് 318 സ്ക്രീനുകളാണുള്ളത്.

നിങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ കാണാൻ അവസരം ലഭിക്കുന്നതിലൂടെ അത് സന്തോഷത്തിലേക്കുള്ള വാതിലുകൾ തുറക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള ആളുകളുള്ള സ്ഥലമാണ് ഗൾഫ് രാജ്യങ്ങൾ. ഏതു മേഖലയിലുള്ള സിനിമകളും വോക്സ് സിനിമാസ് പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. മധ്യപൂർവദേശത്തെ സിനിമാശാലകളിലേക്ക് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രാദേശിക ഭാഷകൾ അവതരിപ്പിച്ചത് മേഖലയിലെ ഏറ്റവും വലിയ സിനിമ വിതരണ ഗ്രൂപ്പായ വോക്സ് സിനിമാസ് ആണ്. നാട്ടിലുള്ള ആവേശം അതുപോലെ ഗൾഫ് രാജ്യങ്ങളിലും പ്രതിഫലിപ്പിക്കാൻ വോക്സ് ഗ്രൂപ്പിന് സാധിച്ചു.

കേവലം സിനിമ കാണുന്നതിനപ്പുറം അതിനെ മികച്ചൊരു അനുഭവമാക്കി തീർക്കാനാണ് വോക്സ് സിനിമാസ് ശ്രമിക്കുന്നത്. മികച്ച സ്ക്രീൻ, ശബ്ദ സംവിധാനങ്ങൾക്കു പുറമേ വിവിധ കാറ്റഗറികളിലൂടെ സിനിമ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. ഗോൾഡ്, തീയറ്റർ, പ്രീമിയം, കിഡ്സ്, 4ഡിഎക്സ് എന്നിങ്ങനെ പല കാറ്റഗറികളിലായിയാണ്‌സിനിമാ അനുഭവം ലഭിക്കുക. യുഎഇയിലെ ചില മാളുകളിലെ സ്ക്രീനിൽ സീറ്റിൽ തന്നെ ഭക്ഷണവും മറ്റു ലഘുപാനീയങ്ങളും ലഭിക്കുന്ന സംവിധാനവുമുണ്ട്. സിറ്റി സെന്റർ മിർഡിഫ്, മാൾ ഓഫ് ദി എമിറേറ്റ്സ്, യാസ് മാൾ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. പ്രേക്ഷകന് മികച്ച അനുഭവം ലഭ്യമാക്കാൻ ഇവ സഹായിക്കും.

മറ്റൊരു പ്രധാന കാര്യം എവിടെയാണ് സ്ക്രീനുകൾ ഉള്ളതെന്നാണ്. പ്രത്യേകിച്ചും കുടുംബത്തോടൊപ്പം പോകുന്നവർക്ക് വളരെ എളുപ്പത്തിൽ പോയിവരാൻ സാധിക്കുന്നതാകണം തീയറ്ററുകൾ. അക്കാര്യത്തിൽ വോക്സ് സിനിമാസ് ഏറെ മുന്നിലാണ്. മാളുകൾ കേന്ദ്രീകരിച്ചാണ് സ്ക്രീനുകൾ ഉള്ളത്. അതിനാൽ വളരെ സൗകര്യത്തോടെ പാർക്ക് ചെയ്യാനുള്ള സൗകര്യവും മറ്റു ആവശ്യങ്ങളും ഒരുമിച്ച് നടക്കും. ഇതുകൂടാതെ യുഎഇയിലെയും ഒമാനിലെയും പ്രധാന സ്ഥലങ്ങളിലാണ് വോക്സ് സിനിമാസിന്റെ സ്ക്രീനുകൾ ഉള്ളത്.

വരുന്നു ഗോൾഡ്

വമ്പൻ താരനിരയുമായി ആഘോഷമാക്കാൻ ‘ഗോൾഡ്’ എന്ന സിനിമയുമായി അൽഫോൺസ് പുത്രൻ എത്തുകാണ്. വോക്സ് സിനിമാസിലൂടെ ഏതാണ്ട് ഏഴു വർഷത്തിനു ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രം ആസ്വദിക്കാൻ സാധിക്കും. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. 2015ൽ റിലീസ് ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ.

വിനയ് ഫോർട്ട്, അജ്മൽ അമീർ, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കർ, ദീപ്തി സതി, മല്ലിക സുകുമാരൻ, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോൻ, ഇടവേള ബാബു, പ്രേംകുമാർ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ഛായാഗ്രാഹകർ. സംഗീതം രാദേഷ് മുരുകേശൻ.

എങ്ങനെ ബുക്ക് ചെയ്യാം

ഗോൾഡിന്റെ ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്ത് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ സൗകര്യമായി പോകാം. വോക്സ് സിനിമാസിന്റെ വെബ്സൈറ്റായ voxcinemas.com സന്ദർശിച്ചോ വോക്സ് സിനിമാസ് ആപ് ഉപയോഗിച്ചോ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വെബ്സൈറ്റിൽ കയറുമ്പോൾ ആദ്യം നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കണം. അതിനുശേഷം എവിടെ നിന്നാണ് സിനിമ കാണാൻ ആഗ്രഹിക്കുന്നതെന്നും തീയതിയും സമയവും സിനിമയും തിരഞ്ഞെടുക്കണം. തുടർന്ന് പെയ്മന്റ് നടത്തി ടിക്കറ്റ് ഉറപ്പുവരുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com