ADVERTISEMENT

ദുബായ്∙ യൂണിയൻ കോപും ദുബായ് വിമൻസ് അസോസിയേഷനും ധാരണാപത്രം ഒപ്പുവച്ചു. ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്ന ചലഞ്ചെസ് മേയ്ക് ദ് ഡിഫറൻസ്  പദ്ധതിയുമായി ഇരുവരും സഹകരിക്കും. 

ഭിന്നശേഷിക്കാരുടെ ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്തുണ നൽകാനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്ന് യൂണിയൻ കോപിന് വേണ്ടി ധാരാണപത്രത്തിൽ ഒപ്പുവച്ച മാനേജിങ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് റാഫീ ദല്ലാൽ പറഞ്ഞു. ദുബായ് വിമെൻസ് അസോസിയേഷന് വേണ്ടി ഡയറക്ടർ ഫാത്തിമ അഹ്മദ് അൽ അബ്ദുള്ളയാണ് ഒപ്പുവച്ചത്.

Read also:  സ്വദേശിയുടെ കൊലപാതകം, 24 വർഷത്തെ ജയിൽ വാസം: ബഷീർ നാട്ടിലേക്ക്; നെഞ്ചുരുകും ജീവിതകഥ

പൊതുക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് അബ്ദുല്ല മുഹമ്മദ് റാഫീ ദല്ലാൽ പറഞ്ഞു. ഭാവിയിലേയ്ക്ക് മികച്ച നേതൃപാടവമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ധാരണാപത്രമെന്ന് ഫാത്തിമ അഹ്മദ് അൽ അബ്ദുല്ല പറഞ്ഞു.

English Summary: Union Coop and Dubai Women’s Association sign MoU to support the ‘Our Challenges Make the Difference’ initiative.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com