ADVERTISEMENT

ദോഹ∙ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ ഓഹരി സ്വന്തമാക്കാനൊരുങ്ങി ഖത്തർ. റിലയൻസിന്റെ റീട്ടെയ്ൽ സംരംഭത്തിൽ ഖത്തർ ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി 100 കോടി ഡോളർ നിക്ഷേപം നടത്തി ഒരു ശതമാനം ഓഹരി സ്വന്തമാക്കാനാണു ശ്രമിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

 

10,000 കോടി ഡോളറാണ് റീട്ടെയ്ൽ സംരംഭത്തിന്റെ മൂല്യം. 20,500 കോടി ഡോളറിന്റെ മൂലധന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്.

 

കഴിഞ്ഞ വർഷം ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഇന്ത്യയുടെ സ്റ്റാർട്ട് അപ് കമ്പനികളായ റെബൽ ഫുഡ്‌സ്, സ്വിഗ്ഗി, എജ്യൂടെക് കമ്പനിയായ ബൈജൂസ് എന്നിവയിലും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നേരത്തേ  നിക്ഷേപം നടത്തിയിട്ടുണ്ട്.

English Summary: Qatar's QIA considering $1 billion stake in Ambani’s Reliance Retail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com