ADVERTISEMENT

ദോഹ∙ ശൈത്യകാല കൃഷിക്കാലത്തിനുള്ള തയാറെടുപ്പുമായി പ്രാദേശിക ഫാമുകൾ.സെപ്റ്റംബറിലാണ് പുതിയ കൃഷി സീസൺ തുടങ്ങുന്നത്. കൃഷി ഭൂമി ഉഴുതും മണ്ണിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ആവശ്യമായ വളങ്ങൾ ഉപയോഗിച്ചും ഭൂമിയിലേക്ക് പറിച്ചു നടാനായി നഴ്‌സറികളിൽ വിത്തു പാകലും തൈ നടീലും ഒക്കെയായി ഫാമുകളിൽ തിരക്കേറി. നിലവിലെ കടുത്ത ചൂടിലും വളരുന്ന തണ്ണിമത്തൻ, മത്തങ്ങ എന്നിവയുൾപ്പെടെയുള്ള പച്ചക്കറികളാണ് നടുന്നത്.

ഗ്രീൻ ഹൗസുകളിലാണ് വേനൽക്കാല വിളകൾ ഉൽപാദിപ്പിച്ചു വരുന്നത്. തുറസായ കൃഷിയിടങ്ങളിൽ വേനൽ അവസാനിക്കുമ്പോഴാണ് കൃഷി ചെയ്യുന്നത്. ശൈത്യകാല വിപണിയിലേക്ക് കാപ്‌സിക്കം, സുക്കീനി, തക്കാളി, വഴുതനങ്ങ, മത്തങ്ങ എന്നിവയുൾപ്പെടെയുള്ള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. വ്യത്യസ്ത തരം പച്ചക്കറികളാണ് ഫാമുകളിൽ ഉൽപാദിപ്പിക്കുന്നത്. ചില ഫാമുകളിൽ ഈ മാസം തന്നെ കൃഷിയൊരുക്കം തുടങ്ങി. 

മാസാവസാനത്തോടെ തൈ നടീൽ തുടങ്ങും. കഴിഞ്ഞ ശൈത്യകാല സീസണിൽ കൂടുതൽ ഉൽപാദനവും ലാഭവും സാധ്യമാക്കിയ പച്ചക്കറി ഇനങ്ങളാണ് ചില ഫാമുകളിൽ ഇത്തവണയും കൃഷി ചെയ്യുന്നത്. ഫാമുകൾക്ക് പിന്നാലെ മണ്ണൊരുക്കലും വിത്തു ശേഖരണവുമൊക്കെയായി പ്രവാസികളുടെ അടുക്കളത്തോട്ടങ്ങളും വരും മാസം സജീവമാകും.

English Summary: Qatar farms gaer up for the production of  winter vegetables.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com