ADVERTISEMENT

മനാമ∙ ലിബിയയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുവാൻ ബഹ്‌റൈൻ രാജാവിന്റെ  നിർദ്ദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ആദ്യഘട്ട സഹായങ്ങൾ അയച്ചു. ബഹ്‌റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യുവജനകാര്യങ്ങളുടെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ്  ഇതിന്റെ ഏകോപനം നടന്നത്.

libiya-01
ചിത്രം: രാജീവ് വെള്ളിക്കോത്ത്

 

ഈ അവസരത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ പിന്തുണയ്ക്കും  ലിബിയൻ ജനതയെ സേവിക്കാൻ ഫൗണ്ടേഷനെ അനുവദിച്ചതിനും ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ   നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ എയർപോർട്ടിലെ  അവാൽ ലോഞ്ചിൽ ഇതിന്റെ വിശദവിവരങ്ങൾ  വ്യക്തമാക്കിയിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും  മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന  നൽകാനുമുള്ള ബഹ്‌റൈൻ രാജാവിന്റെ താൽപര്യം അദ്ദേഹം പ്രത്യേകമായി പറഞ്ഞു.

Read also: ബ്രിട്ടന് ബാധ്യത; അനധികൃത കുടിയേറ്റക്കാരുടെ താമസച്ചെലവ് ദിവസം 80 കോടി രൂപ

 

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിരന്തരമായ പിന്തുണയും ഈ സംരംഭത്തിന് ലഭിച്ചതായും വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യവും മാനുഷികവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കി രാജ്യാന്തര ഐക്യദാർഢ്യം ഏകീകരിക്കാൻ ബഹ്‌റൈൻ ശ്രമിക്കുന്നതായും വ്യക്തമാക്കി.

 

റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദും ഹിസ് മജസ്റ്റിയുടെ നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞു സഹാങ്ങളുടെ കാർഗോ ഫ്ലാഗ് ഓഫ്  വേളയിൽ ആർഎച്ച്എഫ് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ ഷെയ്ഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്തനും സംബന്ധിച്ചു 

 

English Summary: Bahrain to support Libya; First aid was sent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com