ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം സാജൻ പാറക്കണ്ടി (60) റിയാദിൽ അന്തരിച്ചു. കണ്ണൂർ നടാൽ സ്വദേശിയാണ്. പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ്‌ ഇബ്നു അബ്ദുൽ അസീസ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി ദവാദ്മിയിൽ വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ സുലജ.പി, മകൾ സനിജ, മരുമകൻ അമൃതേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. 

English Summary:

Pravasi died in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com