ADVERTISEMENT

അബുദാബി ∙ മധ്യപൂർവദേശത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ മസ്ജിദ് അബുദാബി മസ്ദാർ സിറ്റിയിൽ വരുന്നു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പള്ളിയിൽ 1,300 പേർക്കു ആരാധന നിർവഹിക്കാം. ജലം പാഴാക്കാതിരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തുന്ന മസ്ജിദിന്റെ നിർമാണം 2024ൽ ആരംഭിക്കും.

 2349 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന മസ്ജിദിലെ 1590 ചതുരശ്ര മീറ്റർ സ്ഥലത്ത് സൗരോർജ പാനൽ ഘടിപ്പിച്ചാണ് സംശുദ്ധ ഊർജം ഉൽപാദിപ്പിക്കുക. മസ്ജിദിനു ആവശ്യമായ മുഴുവൻ വൈദ്യുതിയും ഇതിലൂടെ ലഭിക്കും. 

 പ്രകൃദിത്ത വെളിച്ചം പരമാവധി ലഭിക്കും വിധമാണ് രൂപകൽപന. നിർമാണത്തിന് 70% പുനരുപയോഗ വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നതിനാൽ  ചെലവും കാർബൺ മലിനീകരണവും കുറയ്ക്കാം. ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചാണ് ജലസേചനം. യുഎസ് ഗ്രീൻ ബിൽഡിങ് കൗൺസിൽ ഉൾപ്പെടെ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണമെന്ന് മസ്‌ദർ സിറ്റി ഡിസൈൻ മേധാവി ലൂട്‌സ് വിൽഗൻ പറഞ്ഞു. ചൂടുകാലത്തും കെട്ടിടത്തിന്റെ താപനില ക്രമീകരിക്കുന്ന പ്രകൃതിദത്ത വെന്റിലേഷൻ സംവിധാനമാണ് മറ്റൊരു പ്രത്യേകത. പരിസ്ഥിതി സൗഹൃദം മാത്രമല്ല സാമ്പത്തികമായും ലാഭകരമാണ് ഇത്തരം നിർമിതിയെന്നും സൂചിപ്പിച്ചു.

English Summary:

Masdar City: First net-zero energy mosque to come up in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com